/indian-express-malayalam/media/media_files/uploads/2022/01/Kunchacko-Boban.jpg)
ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ്, ഉദയ സ്റ്റുഡിയോ തലവൻ എം കുഞ്ചാക്കോയുടെ മകൻ… പിന്നെ മലയാളത്തിന്റെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ അച്ഛൻ. ബോബൻ കുഞ്ചാക്കോയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. പിതാവിന് ജന്മദിന ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ കവരുന്നത്.
"ജന്മദിനാശംസകൾ അപ്പാ… ഈ വർഷം നിങ്ങൾക്ക് അൽപ്പം കൂടി സ്പെഷൽ ആവട്ടെ. ഏത് രൂപത്തിലും സിനിമകളുടെ ഭാഗമാകാവാൻ മടിച്ചിരുന്ന ഒരു ആൺകുട്ടിയിൽ നിന്ന് സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത ഒരു മനുഷ്യൻ വരെ!
സിനിമയുടെ ലോകത്ത് ഒരു വർഷം പോലും അതിജീവിക്കുമെന്ന് ചിന്തിക്കാത്ത ഒരാൾ 25 വർഷം പൂർത്തിയാക്കിയിരിക്കുന്നു.
ഉദയ എന്ന പേര് വെറുത്ത ഒരു പയ്യൻ ഇന്ന് ആ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്നു.
അപ്പാ…. അഭിനയത്തോടും സിനിമയോടും ഉള്ള സ്നേഹവും അഭിനിവേശവും ഞാൻ പോലും അറിയാതെ നിങ്ങൾ എന്നിൽ പകർന്നു തന്നു.
ഞാൻ പഠിച്ചതും സമ്പാദിച്ചതും എല്ലാം നിങ്ങൾ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളിൽ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാൻ ഇപ്പോഴും നിങ്ങളിൽ നിന്ന് പഠിക്കുന്നു!
ഇരുണ്ട സമയങ്ങളിൽ മുകളിലേക്ക് വെളിച്ചം കാണിക്കുകയും മുന്നോട്ട് കുതിക്കാൻ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. ഒരുപാട് സ്നേഹം… ഉമ്മ.
(ഇന്ന് യാദൃശ്ചികമായി എന്റെ ആദ്യ തമിഴ് സിനിമയുടെ ടീസർ റിലീസ് ആണ്.
ഒരു മലയാളം സിനിമ പോലും ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു പയ്യൻ ഇന്ന് തമിഴ് സിനിമയിലേക്ക് തന്റെ ആദ്യ ചുവടുവെപ്പ് നടത്തുന്നു… എനിക്ക് ആശംസകൾ നേരൂ അപ്പാ)," ചാക്കോച്ചൻ കുറിക്കുന്നു. അച്ഛനൊപ്പമുള്ള മനോഹരമായൊരു ഓർമചിത്രവും ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്.
ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബൻ കുഞ്ചാക്കോ ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം.
പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സൽ ഫിലിംസ്, എഴുപതുകളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബൻ കുഞ്ചാക്കോ ആയിരുന്നു.
Read more: ഓ പ്രിയേ, അന്ന് ഞാനറിഞ്ഞില്ലല്ലോ; ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.