മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു കൊച്ചുകുഞ്ഞിനോട് അമ്മ ജനറൽ നോളജ് ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. മലയാളഭാഷയുടെ പിതാവ് ആര്, മലയാളസാഹിത്യത്തിന്റെ മാതാവ് ആര്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം നൽകുന്ന കുട്ടിയോട് അമ്മയുടെ അടുത്ത ചോദ്യം ജനകീയ കവി ആര്? എന്നായിരുന്നു. ഒട്ടും സംശയിക്കാതെ കുഞ്ചാക്കോ ബോബൻ എന്നാണ് കുഞ്ഞ് മറുപടി നൽകുന്നത്.
“കവിതകൾ എഴുതിത്തുടങ്ങേണ്ടി വരുമെന്നു തോന്നുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചൻ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“ചോദ്യം മാറി പോയതാ… ഇസഹാഖിന്റെ പിതാവാര് എന്ന് ചോദിച്ചാൽ മതി,” എന്നാണ് വീഡിയോയ്ക്ക് നടൻ അലക്സാണ്ടർ പ്രശാന്ത് നൽകിയ കമന്റ്. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Read more: എന്നെ ചുറ്റിച്ച പ്രിയയുടെ പൊട്ട്; ചാക്കോച്ചൻ പറയുന്നു
കോവിഡ് ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ സോഷ്യൽ മീഡിയയിൽ ‘ചാക്കോച്ചൻ ചലഞ്ചും’ താരം സംഘടിപ്പിച്ചിരുന്നു. ആറു ദിവസം ദിവസം നീണ്ട ചലഞ്ച് ചെമ്മീൻ ബിരിയാണി തയ്യാറാക്കിയാണ് ചാക്കോച്ചൻ പൂർത്തിയാക്കിയത്.