Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

ചാക്കോച്ചന് പിറന്നാൾ ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും

താരത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് കേരളത്തിലെ സര്‍ക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം നൽകുക എന്ന വേറിട്ട ആഘോഷപരിപാടിയുമായി ആരാധകരും രംഗത്തുണ്ട്

മലയാള ചലച്ചിത്രലോകത്തെ സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരനായ കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചന്റെ പിറന്നാളാണ് ഇന്ന്. കുടുംബസദസ്സുകളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ ഇന്ന് 42-ാം പിറന്നാൾ ആശംസിക്കുമ്പോൾ ആഘോഷപരിപാടികൾക്ക് അൽപ്പം വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമവുമായി ചാക്കോച്ചൻ ഫാൻസ് അസോസിയേഷനുകാരും മുൻപന്തിയിൽ തന്നെയുണ്ട്.

ചാക്കോച്ചന്റെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് കേരളത്തിലെ സര്‍ക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരമാണ് ചാക്കോച്ചന്‍ ലവേഴ്‌സ് സമ്മാനമായി നൽകുന്നത്. ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യു.എ.ഇ, ചാക്കോച്ചന്‍ ലവ്വേഴ്‌സ് എന്നിവരാണ് വ്യത്യസ്തമായ ഈ ആഘോഷപരിപാടികൾക്ക് പിന്നിൽ.

ആരാധകർക്കൊപ്പം തന്നെ സിനിമയിലെ സഹപ്രവർത്തകരും താരത്തിനുള്ള പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor kunchacko boban birthday

Next Story
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ചിത്രീകരണം ആരംഭിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com