/indian-express-malayalam/media/media_files/uploads/2020/10/Krishna-Kumar-Srividya.jpg)
നടി ശ്രീവിദ്യയുമായുള്ള ആത്മബന്ധത്തിന്റെ ഓർമകൾ പങ്കിടുകയാണ് നടൻ കൃഷ്ണകുമാർ. 16 വർഷം മുൻപ് ശ്രീവിദ്യയ്ക്ക് ഒപ്പം കുടുംബസമേതം എടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാർ ഓർമകൾ കുറിച്ചിടുന്നത്.
"ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് ഹിറ്റായ സീരിയൽ 'വസുന്ദര മെഡിക്കൽസി'ന്റെ ഷൂട്ടിംഗ് നടന്ന കാലത്ത് ശ്രീവിദ്യ ചേച്ചി വീട്ടിൽ വന്നപ്പോൾ എടുത്ത ഒരു ചിത്രം. ചേച്ചിയെ പരിചയപ്പെട്ടത് 1999ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'അഗ്നിസാക്ഷി' സിനിമയുടെ ഷൂട്ടിങ്ങിനായി ഹരിദ്വാറിൽ പോയപ്പോൾ ആയിരുന്നു. ചേച്ചിയുടെ മകന്റെ വേഷമായിരുന്നു എനിക്ക് ആ ചിത്രത്തിൽ. 2003-2004ൽ ആണ് വസുന്ദര മെഡിക്കൽസ് ടെലികാസ്റ്റ് ചെയ്തത്. തിരുവനന്തപുരമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ."
View this post on InstagramA post shared by Krishna Kumar (@krishnakumar_actor) on
"ആയിടക്ക് സമയമുള്ളപ്പോൾ ചേച്ചി വീട്ടിൽ വരും, കുറെ സമയം ചിലവഴിക്കും, ഭക്ഷണം കഴിക്കും. ചേച്ചി നൂറുശതമാനവും വെജിറ്റേറിയൻ ആയിരുന്നു. കുട്ടികളെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. അവരിൽ ചേച്ചിക്ക് ഏറ്റവും ഇഷ്ടം ഇഷാനിയെ ആയിരുന്നു. ചേച്ചി പറയും "എന്റെ നക്ഷത്രവുമാണ് ഇഷാനിക്ക്,സുന്ദരിയായി വരും". സായി ഭക്തയായിരുന്ന ചേച്ചി ധാരാളം കവിതകൾ എഴുതുമായിരുന്നു. 2006ൽ ചേച്ചിയുടെ മരണ വാർത്ത അറിയുന്നത് 'മാലയോഗം' എന്ന സീരിയലിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു. ചേച്ചിയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായി എനിക്കും സിന്ധുവിനും തോന്നി. ചിലരങ്ങനെയാണ്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകും. അവർ നമ്മുടെ ആരുമല്ലായിരുന്നു.. പക്ഷെ ആരൊക്കയോ ആയി മാറി. ഞങ്ങൾക്ക് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് ഞങ്ങളെയും." കൃഷ്ണകുമാർ കുറിക്കുന്നു.
ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാർ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.