മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. വിശേഷദിവസങ്ങിലെല്ലാം സോഷ്യൽ മീഡിയയിൽ റീലുകളും ഫൊട്ടോകളുമൊക്കെ ഇവർ ഷെയർ ചെയ്യാറുണ്ട് . ക്രിസ്മസ് ദിവസവും ആ പതിവ് തെറ്റിച്ചില്ല. എല്ലാവരും ഒന്നിച്ചുള്ള റീൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇഷാനി കൃഷ്ണ.
സാധാരണയായി കുട്ടികൾ മാത്രമായാണ് ഡാൻസ് റീലുകൾ ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ കൃഷ്ണകുമാറും ഭാര്യ സിന്ധുവുമുണ്ട് മക്കൾക്കൊപ്പം. ക്രിസ്മസ് വൈബ് നിലനിർത്താനായി ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് എല്ലാവരും തിരഞ്ഞെടുത്തത്. എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അഹാന കൃഷ്ണ തന്റെ പ്രെഫൈലിൽ പങ്കുവച്ചിരുന്നു.
കൃഷ്ണ സഹോദരിമാരായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെ അഹാദിഷിക (Ahadishika) എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അഹാദിഷിക എന്ന പേരിൽ നിറയെ ഫാൻസ് ഗ്രൂപ്പുകളും ഇവർക്കുണ്ട്.