ഒരു വാക്കോ, സംഭാഷണമോ തന്നെ ധാരാളം ചില കഥാപാത്രങ്ങൾ, ചിത്രങ്ങൾ എന്നിവയൊക്കെ ഓർമ്മിക്കാനായി. കോട്ടയം പ്രദീപ് എന്ന നടനും സിനിമാ പ്രേമികൾക്കു സുപരിചിതനായത് അത്തരത്തിലൊരു ഡയലോഗിലൂടെയാണ്. ഗൗതം മേനോൻെറ സംവിധാനത്തിൽ ഒരുങ്ങിയ ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന ചിത്രത്തിൽ തൃഷയുടെ അമ്മാവൻെറ വേഷത്തിലെത്തിയാണ് പ്രദീപ് ശ്രദ്ധ നേടുന്നത്. പിന്നീട് അനവധി കഥാപാത്രങ്ങളിലൂടെ പ്രദീപ് സിനിമാ മേഖലയിൽ സജീവമായി. പക്ഷെ അധികം നാൾ ആ നടനു സ്ക്രീനിൽ നിറഞ്ഞു നിൽക്കാനായില്ല. 2022 ഫെബ്രുവരി 17 നു അദ്ദേഹം ലോകത്തോടു വിട പറഞ്ഞു പോയി.
കോട്ടയം പ്രദീപിൻെറ മകൾ വൃന്ദ വിവാഹിതയായെന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.തൃശൂർ സ്വദേശിയായ ആഷിക്കാണ് വരൻ. അനവധി പ്രമുഖരും വിവാഹ വേദിയിലെത്തിയിരുന്നു. പ്രദീപിൻെറ മൂത്ത മകൻ വിഷ്ണുവാണ് മുന്നിൽ നിന്നു വിവാഹം ആഘോഷമാക്കിയത്. സിനിമാ രംഗത്തു സജീവമായ വിഷ്ണു ഒരു ഫാഷൻ ഡിസൈനറാണ്.
ഐ വി ശശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമയിലെത്തുന്നത്. പിന്നീട് ‘തട്ടത്തിൻ മറയത്ത്’, ‘ആമേൻ’, ‘ഒരു വടക്കൻ സെൽഫി’, ‘പെരുച്ചാഴി’, ‘എന്നും എപ്പോഴും’, ‘കട്ടപ്പനയിൽ ഹൃത്തിക്ക് റോഷൻ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ആറാട്ട്’ ആണ് പ്രദീപിൻെറ അവസാന ചിത്രം.