scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ദിഗംബരന് പിന്നാലെ ഈശോയേയും ക്യാൻവാസിലാക്കി കോട്ടയം നസീർ; ഇങ്ങേരിത് എന്തു മനുഷ്യനാണപ്പാ എന്ന് ജയസൂര്യ

ജയസൂര്യയുടെ പുതിയ ചിത്രം ‘ഈശോ’യിലെ കഥാപാത്രത്തെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് കോട്ടയം നസീർ

Kottayam Nazeer, Jayasurya, Manoj K Jayan, Kottayam Nazeer Digambaran painting, കോട്ടയം നസീർ, Kottayam Nazeer photos, Kottayam Nazeer paintings, Indian express malayalam, IE Malayalam

മലയാളികളെ അത്ഭുതപ്പെടുത്തികൊണ്ടേയിരിക്കുകയാണ് കോട്ടയം നസീർ. അനുഗ്രഹീതനായ മിമിക്രി കലാകാരൻ എന്ന രീതിയിലാണ് ഇത്രകാലം മലയാളികൾ കോട്ടയം നസീറിനെ കണ്ടതെങ്കിൽ ഇന്ന് നിറങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന ഒരു ആർട്ടിസ്റ്റായി മലയാളികളെ അത്ഭുതപ്പെടുത്തുകയാണ് നസീർ. കഴിഞ്ഞ ദിവസം നസീർ വരച്ച മനോജ് കെ ജയന്റെ ദിഗംബരൻ എന്ന കഥാപാത്രത്തിന്റെ പെയിന്റിംഗ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ജയസൂര്യയുടെ ഈശോ എന്ന ചിത്രത്തിലെ കഥാപാത്രത്തെയും ക്യാൻവാസിലേക്ക് പകർത്തിയിരിക്കുകയാണ് നസീർ.

“എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളിൽ ഒരാളാണ് നസീർക്ക, അത് അദ്ദേഹത്തിന്റെ അത്ഭുതകരമായ അനുകരണ നൈപുണ്യമോ ചിത്രകലയോ ആകട്ടെ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലർത്തുന്നു. അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, അത് വളരെ അകലെയാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലായ്‌പ്പോഴും സ്നേഹവും ബഹുമാനവും മാത്രം,” ജയസൂര്യ കുറിക്കുന്നു.

വരകളുടെ ലോകത്താണ് കോട്ടയം നസീർ ഇപ്പോൾ. കഴിഞ്ഞ വർഷം പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും രാജ്യം സ്തംഭനാവസ്ഥയിലേക്ക് പോയപ്പോഴും പ്രതിസന്ധിഘട്ടത്തെയും പോസിറ്റീവാക്കി മാറ്റി കോട്ടയം നസീർ എന്ന പ്രതിഭ നിറങ്ങളുടെ ലോകത്ത് മുഴുകുകയായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ചു കൂട്ടിയത്.

“കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല. ദിഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയിന്റിംഗ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്. ഒരിക്കലും മായില്ല, നന്ദി… സുഹൃത്തേ… ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരന്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു, അഭിനന്ദനങ്ങൾ.” എന്നാണ് നസീറിന്റെ ദിഗംബരൻ പെയിന്റിംഗ് കണ്ട് മനോജ് കെ ജയൻ കുറിച്ചത്.

മിമിക്രിവേദികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ ഇഷ്ടം കവർന്ന കലാകാരനാണ് കോട്ടയം നസീർ. ‘മിമിക്‌സ് ആക്ഷന്‍ 500’ എന്ന ചിത്രത്തിലൂടെയാണ് നസീർ സിനിമയിലെത്തുന്നത്.

Read more: 21 ദിവസം 21 ചിത്രങ്ങൾ; കോട്ടയം നസീറിന്റെ ക്വാറന്റെയിൻ ദിനങ്ങൾ ഇങ്ങനെ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor kottayam nazeer drawings eesho painting jayasurya