മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നായികയായ ഒരു പെൺകുട്ടിയുടെ ബാല്യകാലചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടി കനിഹയാണ് ഇൻസ്റ്റഗ്രാമിൽ തന്റെ കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുന്നത്.

കുട്ടിക്കാലചിത്രത്തിനൊപ്പം തന്റെ പുതിയ ചിത്രവും കൂടി ചേർത്തുവെച്ചിട്ടുണ്ട് കനിഹ. “ചിത്രത്തിൽ ഇടതുവശത്തുള്ള കൊച്ചു പെൺകുട്ടി വലതുവശത്തുള്ളയാളിൽ നിന്ന് വ്യത്യസ്തയല്ല. ചെറിയ സന്തോഷങ്ങളിൽ ഇരുവരും സന്തുഷ്ടരാണ്, ഇപ്പോഴും ജീവിതത്തിൽ നിന്ന് മികച്ചത് നേടുകയും ഹൃദയത്തോട് അടുത്ത് നിൽക്കുന്നവരെ മുറുകെ പിടിക്കുകയും ചെയ്യുന്നു. ആ ചെറിയ കളിപ്പാട്ടം എല്ലാം പറയുന്നു ( എന്റെയൊപ്പം വളർന്ന ഒരേ ഒരു കളിപ്പാട്ടം). എപ്പോഴും സ്നേഹത്തിന് വിലമതിക്കുന്നു,” കനിഹ കുറിക്കുന്നു. രണ്ടു ചിത്രങ്ങളിലും ഒരേ കളിപ്പാട്ടമാണ് ഉള്ളത്.

മമ്മൂട്ടിയുടെ ‘പഴശിരാജ’യിൽ തുടങ്ങി തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് കനിഹ. ‘ഭാഗ്യദേവത’, ‘സ്പിരിറ്റ്’ തുടങ്ങി കനിഹയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായും കനിഹ പങ്കുവയ്ക്കാറുണ്ട്. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി.

മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധാകൃഷ്ണന്‍. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.

Kaniha, കനിഹ, Actor Kaniha, നടി കനിഹ, Actor Kaniha shares childhood pic, കനിഹയുടെ ബാല്യകാല ചിത്രം, mammootty, മമ്മൂട്ടി, mohanlal, മോഹൻലാൽ, jayaram, ജയറാം, iemalayalam, ഐഇ മലയാളം

അമ്മയ്ക്ക് ഒപ്പം കനിഹ

1999 ലെ മിസ് മധുരയായി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. മോഡലിങ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തമിഴ് ചിത്രം ‘ഫൈവ് സ്റ്റാറിൽ’ നായികയായി അവസരം കൊടുത്തു. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന കനിഹ ‘എന്നിട്ടും’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. കനിഹയുടെ ശ്രദ്ധേയമായ മലയാള സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.

Read more: ഏറ്റവുമൊടുവിൽ എന്നാണ് നിങ്ങൾ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചത്?: കനിഹ ചോദിക്കുന്നു

ശേഷം ‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, ‘കോബ്ര’, ‘സ്പീരിറ്റ്’, ‘ബാവൂട്ടിയുടെ നാമത്തില്‍’ തുടങ്ങി അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ കനിഹയെ കണ്ടത്.

അഭിനയത്തിനു പുറമെ സംവിധാനരംഗത്തേക്കും ചുവടുവെപ്പു നടത്തിയിരിക്കുകയാണ് കനിഹ ഇപ്പോൾ. മാതൃദിനത്തിൽ സ്വന്തം അമ്മയ്ക്കും ലോകമെമ്പാടുമുള്ള അമ്മമാർക്കുമായി കനിഹ ഒരുക്കിയ ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മാ’ എന്നു പേരിട്ട ഹ്രസ്വചിത്രം കുട്ടികളെ വളർത്തി വലുതാക്കുന്നതിനിടയിൽ സ്വയം ശ്രദ്ധിക്കാൻ മറന്നുപോയ അമ്മമാരുടെ ജീവിതക്കാഴ്ചകളാണ് കാണിച്ചുതരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook