/indian-express-malayalam/media/media_files/2026/01/15/kanaka-1-2026-01-15-11-02-50.jpg)
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയായിരുന്ന കനക. സിനിമാലോകം ഉപേക്ഷിച്ച ശേഷം പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വേർപെടുത്തി തികച്ചും ഒറ്റപ്പെട്ട ജീവിതമാണ് കനക നയിച്ചുവരുന്നത്. തന്റെ കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴായിരുന്നു കനക സിനിമാരംഗത്തോട് വിടപറഞ്ഞത്.
അടുത്തിടെ, തന്റെ സിനിമാ ജീവിതത്തിലെ ഏറെ പ്രാധാനപ്പെട്ട ഒരാളെ കാണാനായി കനക തന്റെ ഏകാന്തതയിൽ നിന്നും പുറത്തുവന്നു. 1989-ൽ ഗംഗൈ അമരൻ സംവിധാനം ചെയ്ത 'കരകാട്ടക്കാരൻ' എന്ന ചിത്രത്തിൽ തന്റെ ആദ്യ നായകനായെത്തിയ രാമരാജനെയാണ് കനക സന്ദർശിച്ചത്. സംഗീത സംവിധായകൻ ധരൺ കുമാറും കനകയ്‌ക്കൊപ്പം രാമരാജന്റെ വീട്ടിലെത്തിയിരുന്നു.
Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!
"ഉച്ചഭക്ഷണം ഓർമ്മകളിലേക്കുള്ള ഒരു യാത്രയായി മാറി! സഹോദരി കനകയ്ക്കും രാമരാജൻ സാറിനുമൊപ്പം 37 വർഷത്തെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നു," എന്ന കുറിപ്പോടെ ധരൺ കുമാർ ആണ് കനകയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
തമിഴ് സിനിമാ ചരിത്രത്തിലെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു 'കരകാട്ടക്കാരൻ'. ഈ ചിത്രത്തിലെ ഇളയരാജ സംഗീതം നൽകിയ "മാങ്കുയിലേ പൂങ്കുയിലേ" എന്ന ഗാനം ഇന്നും പ്രേക്ഷകർ നെഞ്ചോട് ചേർത്തുവയ്ക്കുന്ന ഒന്നാണ്.
/filters:format(webp)/indian-express-malayalam/media/media_files/2026/01/15/kanaka-2026-01-15-11-03-05.jpg)
തെലുങ്ക് സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രഘുപതി വെങ്കയ്യ നായിഡുവിന്റെ കൊച്ചുമകളും പ്രശസ്ത നടി ദേവികയുടെ മകളുമാണ് കനക. 1991-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത 'ഗോഡ്ഫാദർ' എന്ന ചിത്രത്തിലൂടെയാണ് കനക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തിയേറ്ററുകളിൽ 400 ദിവസത്തിലധികം പ്രദർശിപ്പിച്ച് ചരിത്രം കുറിച്ച ഈ ചിത്രം കനകയെ മലയാളികളുടെയും പ്രിയങ്കരിയാക്കി.
Also Read: നാഷണൽ ക്രഷ് മാത്രമല്ല; കുടകിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്നതും രശ്മിക തന്നെ
തുടർന്ന് മോഹൻലാലിനൊപ്പം 'വിയറ്റ്നാം കോളനി', മമ്മൂട്ടിക്കൊപ്പം 'ഗോളാന്തര വാർത്ത', തമിഴ് ചിത്രമായ 'കിളിപ്പേച്ചു കേൾക്കവാ' തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ കനക അഭിനയിച്ചു. വെറും 11 വർഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സൂപ്പർതാരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കനകയ്ക്ക് സാധിച്ചു.
അമ്മയുടെ മരണശേഷം തീർത്തും ഒറ്റപ്പെട്ട കനക ചെന്നൈയിലെ തന്റെ വീട്ടിൽ ഏകാന്ത ജീവിതം നയിക്കുകയാണ്. 2000-കളുടെ അവസാനത്തിൽ കനക വിവാഹിതയായെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ 2010-ൽ നൽകിയ ഒരു അഭിമുഖത്തിൽ, വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ തന്റെ ഭർത്താവിനെ കാണാതായെന്നും പിന്നീട് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്നും കനക വെളിപ്പെടുത്തിയിരുന്നു.
Also Read: ഫാമിലി മുഴുവൻ ഇവിടെയുണ്ട്; നിമിഷിനും അര്‍ജുനും അശ്വിനുമൊപ്പം ജിം സെൽഫിയുമായി അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us