/indian-express-malayalam/media/media_files/uploads/2022/01/kailash-father.jpg)
നടൻ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ ഇ ഗീവർഗീസ് (തമ്പിച്ചായൻ) അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി യായിരുന്നു അന്ത്യം. കുറച്ചു നാളായി അമൃത ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മദ്രാസ് റെജിമെന്റ് സെക്കൻഡ് ബറ്റാലിയനിൽ പ്രവർത്തിച്ചിരുന്ന ഗീവർഗീസ് അവരുടെ ഫുട്ബോൾ ടീമിലെ കളിക്കാരനുമായിരുന്നു. മല്ലപ്പള്ളി കുമ്പനാട് സ്വദേശിയാണ്. ശവസംസ്‌കാരം ജനുവരി 12-ാം തീയതി രാവിലെ മല്ലപ്പള്ളിയിൽ.
ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ കരിയർ ആരംഭിച്ച കൈലാഷിനെ ശ്രദ്ധേയനാക്കിയത് 2009 ൽ പുറത്തിറങ്ങിയ 'നീലത്താമര'യിലെ നായകവേഷമാണ്. പെൺപട്ടണം, ശിക്കാർ, ഒരു സ്മാൾ ഫാമിലി, റെഡ് വൈൻ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോംലി മീൽസ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസിൻസ്, ഇട്ടിമാണി എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിച്ചു. 'മിഷൻ സി'യാണ് കൈലാസ് നായകനായി ഒടുവിലെത്തിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.