scorecardresearch

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് ഇനി ഓർമ

കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

author-image
WebDesk
New Update
Kailas Nath| Kailas Nath death| കൈലാസ് നാഥ്

കൈലാസ് നാഥ് ഇനി ഓർമ

സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് (65) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. വൈകിട്ട് മൂന്നരയോടെയാണ് മരണം സ്ഥിരീകരിച്ചത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ചികിത്സയിലാണ്.

Advertisment

'സാന്ത്വനം' പരമ്പരയിലെ പിളളച്ചേട്ടൻ എന്ന കഥാപാത്രത്തിലൂടെ കൈലാസ് നാഥ് ഏറെ ശ്രദ്ധേയനാണ്. കോവിഡ് സമയത്ത് ചികിത്സയ്ക്ക് ബുദ്ധിമുട്ടു നേരിട്ടപ്പോൾ സുഹൃത്തുക്കളും സുമനസ്സുകളും ചേർന്ന് ധനസഹായം നടത്തിയിരുന്നു.

തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഏകദേശം 180-ഓളം സിനിമകളിലും വിവിധഭാഷകളിലായി 400-ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അഭിനയ വിഭാഗത്തിൽ ലക്ച്ചറർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisment

ബാലതാരമായി വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. ഇത് നല്ല തമാശ(1985) എന്നപേരിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ അസോഷിയേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: