Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ബാല്യകാല ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയതാരം; ആളെ മനസിലായോ?

ഇപ്പോൾ എല്ലാവർക്കും എന്റെ പ്രായം ഊഹിക്കാൻ സാധിക്കും എന്നും ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്

Jomol, ജോമോൾ, Actor Jomol, നടി ജോമോൾ, throwback photo, childhood photo, ബാല്യകാല ചിത്രം, iemalayalam, ഐഇ മലയാളം

കൊറോണക്കാലത്ത് വീട്ടിൽ അടച്ചുപൂട്ടിയിരിക്കുമ്പോൾ ബാല്യകാല ചിത്രങ്ങളൊക്കെ തിരഞ്ഞ് പിടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് എല്ലാവരും. നമ്മുടെ സിനിമാ താരങ്ങളും ഒട്ടും മോശമല്ല അക്കാര്യത്തിൽ. നടി ജോമാളാണ് കഴിഞ്ഞദിവസം തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചത്. 37 വർഷം മുൻപുള്ള ചിത്രമാണ് ജോമോൾ പങ്കുവച്ചത്.

Read More: ‘കാതിൽ തേൻമഴയായ്…’ ആരാധകർക്ക് ഭാവവിരുന്നൊരുക്കി പ്രിയ താരങ്ങൾ

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോൾ പിന്നീട് ‘മൈഡിയർ മുത്തച്ഛൻ’ എന്ന സിനിമയിലും ബാലതാരമായിരുന്നു. വിവാഹ ശേഷം ജോമോൾ എന്ന പേര് മാറ്റി ഗൗരി എന്നാക്കി.

‘എന്നു സ്വന്തം ജാനകിക്കുട്ടി’ (1998) എന്ന സിനിമയിലൂടെ നായികയായ ജോമോൾക്ക് ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട മറ്റു ചിത്രങ്ങൾ.

പഞ്ചാബി ഹൗസിലേയും നിറത്തിലേയും മയിൽപീലിക്കാവിലേയും കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. വിവാഹശേഷം ജോമോൾ സിനിമകളിൽ സജീവമല്ലാതായെങ്കിലും ചില ടെലിവിഷൻ സീരിയലുകളിൽ ഗൗരി എന്ന പേരിൽ അഭിനയിച്ചു വന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor jomol shares her childhood photo

Next Story
‘കാതിൽ തേൻമഴയായ്…’ ആരാധകർക്ക് ഭാവവിരുന്നൊരുക്കി പ്രിയ താരങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com