scorecardresearch

'എന്റെ പാത്തൂന്റെ ഡാൻസ്'; മകളുടെ ഡാൻസ് പകർത്തി ജോജു ജോർജ്

സൗബിൻ ഷാഹിർ, നിമിഷ സജയൻ, രമേശ് പിഷാരടി, കൃഷ്ണപ്രഭ, പ്രാർത്ഥന ഇന്ദ്രജിത്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്

സൗബിൻ ഷാഹിർ, നിമിഷ സജയൻ, രമേശ് പിഷാരടി, കൃഷ്ണപ്രഭ, പ്രാർത്ഥന ഇന്ദ്രജിത്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്

author-image
Entertainment Desk
New Update
'എന്റെ പാത്തൂന്റെ ഡാൻസ്'; മകളുടെ ഡാൻസ് പകർത്തി ജോജു ജോർജ്

ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും മലയാളത്തിലെ നായക നിരയിലേക്ക് ഉയർന്നു വന്ന താരമാണ് ജോജു ജോർജ്. സിനിമ കഴിഞ്ഞുള്ള ഒഴിവ് സമയങ്ങൾ കൂടുതലും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന ജോജു, ഇടക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Advertisment

ഇപ്പോഴിതാ, മകൾ സാറ എന്ന പാത്തുവിന്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജോജു. മകളുടെ സമീപം നിന്ന് ഡാൻസ് ഷൂട്ട് ചെയ്തതും ജോജു തന്നെയാണ്. ഡാൻസ് ആസ്വദിച്ചു കൊണ്ടാണ് ജോജു വീഡിയോ പകർത്തുന്നത്. ഇൻസ്റ്റഗ്രാം റീൽസിൽ ഇപ്പോൾ വൈറലായ ഒരു ഇംഗ്ലീഷ് ഗാനത്തിനാണ് പാത്തു ചുവടുവെക്കുന്നത്.

സൗബിൻ ഷാഹിർ, നിമിഷ സജയൻ, രമേശ് പിഷാരടി, കൃഷ്ണപ്രഭ, പ്രാർത്ഥന ഇന്ദ്രജിത്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. "താരപുത്രി റോക്സ്" എന്നാണ് സംവിധായകൻ അജയ് വാസുദേവ് കമന്റ് ചെയ്തിരിക്കുന്നത്.

Also Read: ഈ ഒപ്പന മണവാട്ടിയെ മനസ്സിലായോ?; കുട്ടിക്കാല ചിത്രവുമായി താരം

ഇയാൻ, ഇവാൻ, സാറാ എന്നിങ്ങനെ മൂന്ന് മക്കളാണ് ജോജുവിന് ഉള്ളത്. ഇവരെ അപ്പു പപ്പു പാത്തു എന്നാണ് വീട്ടിൽ വിളിക്കുന്നത്.

Advertisment

മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു ജോർജ് പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാവുകയും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറുകയും ചെയ്തു.

പിന്നീട് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു. തമിഴിൽ 'ജഗമേ തന്തിരം' എന്ന തമിഴ് ചിത്രത്തിൽ ശിവദോസ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. തുറമുഖം, ഒറ്റക്കൊമ്പൻ, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Joju George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: