മിനി കൂപ്പറിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നായ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ജോജു. ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം. സെസ്റ്റി യെല്ലോ നിറത്തിലുള്ളതാണ് ഈ മിനി കൂപ്പർ എസ് കൺവേർട്ടബിൾ. ഏകദേശം 59 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.
മധുരം, ഒരു താത്വിക അവലോകനം എന്നിവയാണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ജോജു ചിത്രങ്ങൾ. ഇരു ചിത്രങ്ങളിലെയും ജോജുവിന്റെ പ്രകടനം മികച്ച പ്രതികരണമാണ് നേടുന്നത്. മധുരത്തിന്റെ നിർമ്മാതാവും ജോജു ആയിരുന്നു. തുറമുഖം, പീസ്, ഒറ്റകൊമ്പൻ തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസിനെത്താനുള്ളത്.