സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച് നടന് ജോജു ജോര്‍ജ്. മന്ത്രി എ.കെ.ബാലന് അടക്കമുള്ള പ്രമുഖര്‍ വേദിയിലിരിക്കുമ്പോഴാണ് ജോജു ജോര്‍ജ് പതിവു ശൈലിയില്‍ സദസിനെ കയ്യിലെടുത്തത്.
2018 ലെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജ് സ്വന്തമാക്കിയത്. അവാര്‍ഡ് വാങ്ങിയ ശേഷം സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പാട്ടു പാടിയാണ് ജോജു എല്ലാവരുടെയും കയ്യടി നേടിയത്.

തന്നെ അവാര്‍ഡിന് അര്‍ഹനാക്കിയ ‘ജോസഫ്’ എന്ന സിനിമയിലെ ‘പാടവരമ്പത്തിലൂടെ’ എന്ന ഗാനം ജോജു ജോര്‍ജ് ആലപിച്ചു. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പാട്ടുപാടുന്നതെന്ന് പറഞ്ഞായിരുന്നു ജോജു തുടങ്ങിയത്. തന്റെ ജീവിതത്തില്‍ സ്വപ്നം കാണുന്നതിനുമപ്പുറമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് ജോജു പറഞ്ഞു. സ്വപ്നം കാണുന്നതിനേക്കാള്‍ അപ്പുറം കാര്യങ്ങള്‍ നടക്കുന്നതുകൊണ്ട് എന്റെ കിളി പോകാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും ജോജു ജോര്‍ജ് സരസമായി സദസിനോട് പറഞ്ഞു.
വേദിയിലും സദസിലുമുള്ളവര്‍ ഇത് കേട്ടതും പൊട്ടിച്ചിരിക്കാനും കയ്യടിക്കാനും തുടങ്ങി. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇനിയും ഇറങ്ങാന്‍ പോകുന്ന സിനികള്‍ എല്ലാവരും തീയറ്ററില്‍ പോയി കാണണമെന്നും ജോജു പറഞ്ഞു.
49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇന്നലെ തിരുവനന്തപുരത്ത് വിതരണം ചെയ്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തിയത്. സാംസ്കാരിക മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു.
മികച്ച നടിക്കുള്ള പുരസ്കാരം യുവതാരം നിമിഷ സജയനാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിൻ സാഹിറും പങ്കിടുകയായിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ഷെരീഫ് ഈസ സംവിധായകനായ ‘കാന്തന്- ദ ലവര് ഓഫ് കളര്‍’ ആണ്. മികച്ച സംവിധായകനായി ശ്യാമപ്രസാദും മികച്ച നവാഗത സംവിധായകനായി സക്കരിയ മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് ജേതാക്കൾ ഇന്ന് പുരസ്കാരങ്ങൾ ഏറ്റ് വാങ്ങും. ജെ.സി.ഡാനിയേൽ പുരസ്കാരം മുതിർന്ന നടി ഷീലയ്ക്ക് സമ്മാനിച്ചു.
ചലച്ചിത്ര രംഗത്തും വർഗീയ രാഷ്ട്രീയത്തിന്റെ ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണ വേദിയിൽ പറഞ്ഞു. കലാകാരൻമാരെ നിശബ്ദരാക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. എന്നാൽ കേരളത്തിന്റെ മണ്ണിൽ അത് വിലപ്പോകില്ല. കേരളം ഇന്ത്യക്കും ഇന്ത്യ ലോകത്തിനും നൽകിയ സംഭാവനയാണ് അടൂർ. അടൂരിനെതിരെ ഭീഷണി മുഴക്കിയതോടെ വർഗീയ ശക്തികൾ തങ്ങളുടെ സംസ്കാര രാഹിത്യമാണ് വെളിവാക്കിയത്. നിർഭയം അഭിപ്രായം പറയുന്നവരെ ഒഴിവാക്കി കിട്ടായാലെ തങ്ങളുടെ രാഷ്ട്രീയവുമായി വർഗീയ ശക്തികൾക്ക് മുന്നോട്ടുപോകാനാവൂ. കേരളം ഇത്തരക്കാർക്കുമുന്നിൽ കീഴടങ്ങില്ല. സർഗാത്മക മേഖലയിൽ പ്രവർത്തിക്കുന്നവരെ കേരളവും സർക്കാരും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
Read more: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം; ചിത്രങ്ങൾ