മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ജയസൂര്യ. മറ്റു താരങ്ങളെ പോലെ തന്നെ ഇടക്ക് തന്റെ പുതിയ ഫൊട്ടോകൾ ആരധകർക്കായി ജയസൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്.
ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ബീച്ചിലൂടെ ഓടുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘വൈബ്സ് ആൻഡ് വേവ്സ്’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ചിത്രത്തിന് താരങ്ങളുൾപ്പടെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഫൊട്ടോ കണ്ടിട്ട് കുഞ്ചാക്കോ ബോബനെ പോലെയുണ്ടെന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ‘ഞാൻ കരുതിയത് രാജുവേട്ടൻ (പൃഥ്വിരാജ്) ആണെന്നാണ്’ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.


Also read: വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിങ്ങനെ; വീഡിയോയുമായി നമിത
സോഷ്യൽ മീഡിയയിൽ സജീവമായ ജയസൂര്യ ഇടക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്. കഴിഞ്ഞ ദിവസം ഓണം വസ്ത്രത്തിൽ ഭാര്യ സരിതയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. ഫാഷൻ ഡിസൈനറായ സരിത ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങളാണ് ജയസൂര്യ പങ്കുവച്ചത്.
നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’യാണ് ജയസൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.