സോഷ്യൽ മീഡിയയിൽ സജീവമാണ് ജയസൂര്യ. തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുളള വിവരങ്ങൾ മാത്രമല്ല ഇടയ്ക്ക് ചില തമാശ കലർന്ന പോസ്റ്റുകളും ജയസൂര്യയുടെ പേജിൽ വരാറുണ്ട്. ‘ശശി’ എന്ന പേരിനോട് തനിക്ക് ആദ്യമായി പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ചുളളതാണ് ജയസൂര്യയുടെ പുതിയ പോസ്റ്റ്.

ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാം ബുദ്ധിയുള്ള പിള്ളേരാ … ഒരുവൻ വിജയ് ഫാൻ, ഒരുവൻ ലാലേട്ടൻ ,മറ്റൊരുവൻ മമ്മൂക്ക… ഇത് കേട്ട് നെഞ്ച് തകർന്ന് ഞാൻ ചോദിച്ചു എന്നെ ആർക്കും ഇഷ്ടമല്ലേടാ മക്കളെ … അതിൽ ഒരുവൻ പറഞ്ഞു എന്റെ അച്ചൻ ചേട്ടന്റെ വല്ല്യ ഫാനാ… എന്താ മോനേ അച്ചന്റെ പേര്… ” ശശി” ആദ്യമായി ”ശശി” എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം…. നന്ദി

ഫുട്ബോൾ ഇതിഹാസ താരമായ വി.പി.സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുളള ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ വി.പി.സത്യനായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook