ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ജയസൂര്യ. ടെലിവിഷനിലൂടെ കലാ ജീവിതത്തിനു തുടക്കം കുറിച്ച ജയസൂര്യ ‘ഊമപെണ്ണിനു ഉരിയാടാപയ്യന്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അഭിനയ ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ.
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് വേദിയിലാണ് ജയസൂര്യ ആദരിക്കപ്പെട്ടത്. കമലഹാസനാണ് ജയസൂര്യയെ പൊന്നാട അണിയിച്ചത്.ഒരു സിനിമയിൽ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല താനെന്നും. ഇപ്പോൾ 20 വർഷം പൂർത്തിയാകുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നു ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച സംവിധായകന്‍ വിനയനോടുളള നന്ദി അറിയിക്കാനും ജയസൂര്യ മറന്നില്ല.
“സകലകലാവല്ലഭൻ എന്ന വാക്ക്തന്നെ നമ്മൾ ഉപയോഗിക്കുന്നത് ഇദ്ദേഹത്തിനു വേണ്ടി മാത്രം ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ആ പ്രതിഭയക്ക് ഒപ്പം രണ്ടു ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്”പുരസ്‌കാരം നല്‍കിയ കമലഹാസനെപ്പറ്റി ജയസൂര്യ പറഞ്ഞ വാക്കുകള്‍.
നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ജയസൂര്യ ഒരു ദേശീയ പുരസ്‌കാരം, മൂന്നു സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അപോത്തിക്കിരി എന്ന ചിത്രത്തൊടെയാണ് ജയസൂര്യ എന്ന നടന്‍ കൂടുതല്‍ ഫ്‌ളറിഷായതെന്നു പറയാം. പിന്നീട് അങ്ങോടു ചെയ്ത കഥാപാത്രങ്ങളായാലും തിരഞ്ഞെടുത്ത ചിത്രങ്ങളായാലും ജയസൂര്യ എന്ന നടനെ മലയാള സിനിമയില്‍ കൂടുതല്‍ ശക്തനാക്കി. അതിനുളള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെളളം എന്ന ചിത്രത്തിലെ മുരളി. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ ഈശോ’ ആണ് ജയസൂര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.