scorecardresearch
Latest News

ഇതപ്പോ ശരിക്കും സഞ്ജു അല്ലേ?; പുതിയ മിമിക്രി പരീക്ഷണവുമായി ജയറാം

ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ശബ്ദം അനുകരിച്ച് നടൻ ജയറാം

Sanju Samson, Jayaram, Post

നടൻ ജയറാമും ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദം ആരാധകർക്ക് സുപരിചിതമാണ്. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ ഭാര്യ ചാരുവിനൊപ്പം സഞ്ജു എത്തിയ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മിമിക്രി താരം കൂടിയായ ജയറാം സഞ്ജുവിന്റെ ശബ്ദം അനുകരിക്കുന്ന ഓഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഒരു ചെറിയ ശ്രമം’ എന്ന് കുറിച്ച് ജയറാം തന്നെയാണ് ഓഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഐപിഎൽ ആരംഭിച്ചതു പ്രമാണിച്ച് സഞ്ജുവിന് ആശംസകളറിയിക്കുന്നുമുണ്ട് താരം. ജയറാമേട്ടാ തകർത്തു, വേറെ ലെവൽ, അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും, ഐപിഎൽ തുടങ്ങാൻ നോക്കിയിരിക്കുവാർന്നല്ലേ തുടങ്ങിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.

മിമിക്രി മേഖലയിൽ നിന്നാണ് ജയറാം സിനിമാലോകത്തെത്തുന്നത്. സ്റ്റേജ് ഷോകളിൽ നിന്ന് സിനിമയിലെത്തിയ അഭിനാതാക്കളിൽ ഏറ്റവും മുന്നിലുള്ളത് ജയറാമായിരിക്കും. നടൻ എന്ന നിലയിലുള്ള ജയറാമിന്റെ വിജയമാണ് സിനിമാലോകത്തെത്താൻ മിമിക്രി കലാകാരന്മാർക്ക് പ്രചോദനമായത്.

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൊന്നിയിൻ സെൽവനി’ലാണ് ജയറാം അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 നു തിയേറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor jayaram imitating cricket player sanju samsons voice