/indian-express-malayalam/media/media_files/uploads/2022/12/Jayamravi.png)
തമിഴ് സിനിമാലോകത്തെ പ്രിയ താരമാണ് ജയംരവി. 2003 ൽ പുറത്തിറങ്ങിയ 'ജയം' എന്ന ചിത്രത്തിലൂടെയാണ് ജയംവരി അഭിനയലോകത്തെത്തുന്നത്. പിന്നീട് 'എം കുമരൻ സൺ ഓഫ് സുബ്ബലക്ഷ്മി', 'ഉനക്കും എനക്കും', 'സന്തോഷ് സുബ്രഹ്മണ്യം', 'തനി ഒരുവൻ' അങ്ങനെ നീളുന്നു ജയംരവിയുടെ ഹിറ്റ് ചിത്രങ്ങൾ. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൊന്നിയിൻ സെൽവൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെത്തിനിൽക്കുകയാണ് ജയംരവിയുടെ കരിയർ.
ക്രിസ്‌മസ് ദിനത്തിൽ അനവധി താരങ്ങൾ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ജയംരവിയും തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ചിത്രത്തിനൊപ്പം ആരാധകർക്ക് ആശംസയും അറിയിച്ചിട്ടുണ്ട്. 'സ്നേഹവും പ്രകാശവും നേരുന്നു' എന്നാണ് താരം കുറിച്ചത്. ഭാര്യ ആരതിയ്ക്കും രണ്ടും ആൺമക്കൾക്കുമൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ജയംരവിയെ ചിത്രങ്ങളിൽ കാണാം. ആരാധകരും താരത്തിനു കമന്റ് ബോക്സിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്.
പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് ജയംരവിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഐശ്വര്യ റായ് ബച്ചൻ, തൃഷ, വിക്രം, കാർത്തി, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി, പ്രഭു, ജയറാം തുടങ്ങി വൻ താരനിരയുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us