Madhuraraja: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടി ചിത്രം ‘മധുരരാജ’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ അനുജന് സൂര്യ എന്ന കഥാപാത്രമായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. ഇത്തവണ പൃഥ്വിരാജ് ചിത്രത്തിലില്ല. അത്രത്തോളം പ്രധാനപ്പെട്ട ഒരു കഥാപാത്രമായി തമിഴ് നടന് ജയ് ആണ് എത്തുന്നത്. മമ്മൂട്ടിയ്ക്കൊപ്പം മധുരരാജയില്‍ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ജയ്.
#MADHURARAJA #Chinna pic.twitter.com/v6ZzvGYFLi
— Jai (@Actor_Jai) April 13, 2019
‘സൂപ്പര്‍സ്റ്റാറായ മമ്മൂക്കക്കൊപ്പം അഭിനയിക്കുകയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ എന്നതിനേക്കാള്‍ സുഹൃത്തായ ഒരു സഹതാരത്തിനൊപ്പം സ്ക്രീന്‍ പങ്കിടുന്നതുപോലെ, പ്രത്യേകതകളുള്ള ഒരു പുതിയ അനുഭവമാണ് എനിക്ക് ലഭിച്ചത്. ഒരു സുഹൃത്തിനൊപ്പം പ്രവര്ത്തിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അദ്ദേഹത്തിന്റെ നര്‍മ്മബോധവും കരുതലും പ്രത്യേകം എടുത്തുപറയണം. വേറെ ലെവല്‍. ബഹുമാനിക്കേണ്ടതും കണ്ടുപഠിക്കേണ്ടതുമാണ്. ഈ സ്നേഹത്തിന് നന്ദി മമ്മൂക്കാ,’- ജയ് ട്വിറ്ററില്‍ കുറിച്ചു.
Read More: Mammootty’s Madhuraraja Movie Review: ‘മധുരരാജ’യെന്ന ഉത്സവചിത്രം; റിവ്യൂ
ജയ് ആദ്യമായി അഭിനയിച്ച മലയാളം സിനിമയാണ് മധുരരാജ. അദ്ദേഹത്തെ കൂടാതെ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മലയാളം അരങ്ങേറ്റം എന്ന നിലയിലും മധുരരാജ ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു ഗാനരംഗത്തിലാണ് സണ്ണി എത്തുന്നത്.
‘പോക്കിരി രാജ’യില്‍ നിന്നും നന്മ രാജയിലേക്കുള്ള യാത്രയാണ് ‘മധുരരാജ’. മേക്കിംഗിലും കയ്യടക്കത്തിലും മാസിന്റെ കാര്യത്തിലുമൊക്കെ കൂടുതല്‍ അപ്ഡേറ്റഡ് ആയാണ് ‘മധുരരാജ’യുടെ വരവ്.
Read More: ‘മധുരരാജ’യല്ല സിംഹരാജ; മമ്മൂട്ടിയുടെ സ്റ്റൈൽ ട്രെൻഡാവുന്നു
പോക്കിരിരാജ’യും ‘മധുരരാജ’യും കഴിഞ്ഞ് ‘മിനിസ്റ്റര്‍ രാജ’ വരുന്നതായി സൂചനകളുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഇത്തരത്തില്‍ എഴുതിക്കാണിച്ചതാണ് ഈ അനുമാനത്തിന് കാരണം