scorecardresearch

നൃത്തം പഠിക്കാത്ത ആ മനുഷ്യൻ കമലദളം ചെയ്തുവെന്നത് അത്ഭുതമാണ്: ഇർഷാദ്

"നൃത്തത്തിൽ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഒരാൾ, വിനീതിനെയും മോനിഷയെയും പോലുള്ള പ്രഗത്ഭരായ നർത്തകരുടെ മുന്നിൽ നൃത്താധ്യാപകനായി നിന്നത് വിശ്വസിക്കാൻ കഴിയാത്ത അത്ഭുതമാണ്"

"നൃത്തത്തിൽ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഒരാൾ, വിനീതിനെയും മോനിഷയെയും പോലുള്ള പ്രഗത്ഭരായ നർത്തകരുടെ മുന്നിൽ നൃത്താധ്യാപകനായി നിന്നത് വിശ്വസിക്കാൻ കഴിയാത്ത അത്ഭുതമാണ്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Kamaladalam Irshad

മലയാളികൾ എക്കാലവും നെഞ്ചോട് ചേർത്തുവയ്ക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്  ലോഹിതദാസ്- സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന കമലദളം. സംഗീതവും നൃത്തവും മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും സമന്വയിപ്പിച്ച ഈ ചിത്രം, എക്കാലവും മലയാളികൾ നെഞ്ചോട് ചേർത്തുവയ്ക്കുന്ന കലാസൃഷ്ടികളിൽ ഒന്നായി നിലകൊള്ളുന്നു. നൃത്തകലയെ ആധാരമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ മുൻനിരയിൽ തന്നെ 'കമലദള'ത്തിന് സ്ഥാനമുണ്ട്.

Advertisment

Also Read: ഇവർ തമ്മിൽ 2 വയസ്സിന്റെ വ്യത്യാസം മാത്രം; മഹേഷ് ബാബു എന്ന സന്തൂർ ഡാഡി

'കമലദള'ത്തിലെ കേന്ദ്രകഥാപാത്രമായ നന്ദഗോപൻ (നന്ദൻ) എന്ന നൃത്താധ്യാപകൻ, മോഹൻലാലിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ പട്ടികയിൽ എന്നും തിളങ്ങിനിൽക്കുന്നു. അലസമായി വളർത്തിയ മുടിയും താടിയുമായി വിഷാദഭാവത്തിൽ പ്രത്യക്ഷപ്പെട്ട നന്ദൻ, കലയോടുള്ള അഭിനിവേശവും വ്യക്തിപരമായ ദുരന്തങ്ങളും പേറുന്ന ഒരു കലാകാരൻ്റെ ആത്മാവിഷ്കാരമായിരുന്നു.

നൃത്തം ഔദ്യോഗികമായി അഭ്യസിക്കാത്ത ഒരു നടൻ, ഒരു പ്രൊഫഷണൽ നൃത്താധ്യാപകൻ്റെ വേഷം അവിസ്മരണീയമാക്കിയതിലെ അത്ഭുതം 'കമലദള'ത്തെ വേറിട്ടു നിർത്തുന്നു. കലാമണ്ഡലത്തിലെ പശ്ചാത്തലത്തിൽ, വിനീത്, മോനിഷ തുടങ്ങിയ നൃത്തം അറിയുന്ന അഭിനേതാക്കളുടെ മുന്നിൽ നിന്ന് അവർക്ക് പാഠങ്ങൾ പകർന്നു നൽകുന്ന ഗുരുനാഥനായി മോഹൻലാൽ മാറിയത് അഭിനയത്തിലെ ഒരു മാന്ത്രികതയാണ്.  

Advertisment

Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍

കമലദളത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് നടൻ ഇർഷാദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  മോഹൻലാലിന്റെ കമലദളം എക്കാലവും തന്നെ അത്ഭുതപ്പെടുത്തുന്നൊരു ചിത്രമാണെന്നാണ് ഇർഷാദ് പറയുന്നത്.  

"കമലദളം എന്ന് പറയുന്ന സിനിമയിൽ ആ ഡാൻസ് ഒക്കെ പുള്ളി എങ്ങനെയാണ് ചെയ്തതെന്ന് ആലോചിച്ച്‌ പോകാറുണ്ട്. നൃത്തം പഠിക്കാത്തൊരു മനുഷ്യൻ എങ്ങനെയാണ് കലാമണ്ഡലത്തിൽ വിനീതിനെയും മോനിഷയെയും പോലെയുള്ള ഡാൻസറായിട്ടുള്ളവരുടെ മുന്നിൽ അവർക്ക് പഠിപ്പിച്ച് കൊടുക്കുന്നൊരു അധ്യാപകൻ ആയിട്ട് മാറുക എന്ന് പറഞ്ഞാൽ നമ്മൾക്ക് ആലോചിക്കാൻ പോലും പറ്റില്ല. ഒരുപാട് ഡൗൺ റ്റു എർത്തായ മനുഷ്യന്മാരെ പരിചയപ്പെട്ടിട്ടുണ്ടാകും,  കണ്ടിട്ടുണ്ടാകും, പക്ഷെ ഈ മനുഷ്യൻ ഇത്ര ഹൈറ്റിൽ നിൽക്കുന്നു, ഫാൽക്കെ അവാർഡ് പോലും മേടിച്ച് നിൽക്കുന്നൊരു മനുഷ്യൻ ഇന്ത്യയിൽ ഇനി ഇതിന് അപ്പുറം ഇല്ലാ എന്ന് പറയുന്ന രീതിയിൽ ഉള്ളൊരു മനുഷ്യൻ ഇങ്ങനെ ഇത്രയും സിമ്പിൾ ആകുക എന്ന് പറയുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിൽ എടുത്ത് പറയേണ്ടത്, അത് ആൾക്കാരുടെ മുന്നിൽ കാണിക്കാൻ വേണ്ടിയിട്ട് ഒന്നുമല്ല. ജനുവിനായിട്ടുള്ള റിയാക്ഷനായിട്ടാണ് എനിക്ക് ഈ നിമിഷം വരെ ഫീൽ ചെയ്തിട്ടുള്ളത്," മാഡിസം ഡിജിറ്റലിനു നൽകിയ പോഡ് കാസ്റ്റിൽ ഇർഷാദ് പറഞ്ഞു.

Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്

കമലദളത്തിലെ ഓരോ കഥാപാത്രവും സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. മോഹൻലാലിലെ നടൻ അഭിനയത്തിൻ്റെ പുതിയ തലങ്ങൾ കാഴ്ചവെച്ചപ്പോൾ, മറ്റ് പ്രധാന കഥാപാത്രങ്ങളും പ്രകടനമികവിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല.  മോനിഷയും പാർവതിയും വിനീതും മുരളിയും സുകുമാരിയും നെടുമുടി വേണുവും ഒടുവിൽ ഉണ്ണികൃഷ്‌ണനും തിക്കുറിശ്ശി സുകുമാരൻ നായരുമെല്ലാം ചേർന്ന് കമലദളത്തെ അവിസ്‌മരണീയമാക്കി.

Also Read: മേക്കപ്പില്ല, ആർഭാടമില്ല; ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നിങ്ങളെന്ന് ആരാധകർ, വൈറലായി സായ് പല്ലവിയുടെ യാത്രാചിത്രങ്ങൾ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: