മുംബൈ: വൻകുടലിലുണ്ടായ അണുബാധയെ തുടർന്ന് ബോളിവുഡ് നടൻ ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിൽ താരം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Read more: ചലച്ചിത്ര താരം ഇർഫാൻ ഖാൻ അന്തരിച്ചു

അദ്ദേഹത്തിന്റെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. “അണുബാധയെത്തുടർന്ന് മുംബൈയിലെ കോകിലാബെനിൽ ഇർഫാൻ ഖാനെ ഐസിയുവിൽ പ്രവേശിപ്പിച്ചുവെന്നത് ശരിയാണ്. അദ്ദേഹം നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ കരുത്തും ധൈര്യവും ഇതുവരെ പോരാടാന്‍ സഹായിച്ചിട്ടുള്ളതാണ്. ഇച്ഛാശക്തിയിലൂടെയും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ഥനയിലൂടെയും അദ്ദേഹം വേഗം സുഖംപ്രാപിക്കും.”

Read more: ഇർഫാൻ ഖാൻ; അഭിനയ പ്രതിഭയുടെ ഓർമ്മ ചിത്രങ്ങൾ

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്. ലോക്കഡൗണിനെ തുടര്‍ന്ന് ജയ്പൂരില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

Read more: ഉമ്മ പോയി, പുറകെ മകനും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook