scorecardresearch
Latest News

നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു

മാർച്ച് 3-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Innocent, Innocent latest, Innocent health
Innocent

കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളത്.

അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം മാർച്ച് 3നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മന്ത്രി പി.രാജീവ്, സത്യൻ അന്തിക്കാട്, ബി.ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, വി.എം.സുധീരൻ എന്നിവർ ഇന്നലെ ആശുപത്രി സന്ദർശിച്ചു. ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസന്റിനെ ചികിത്സിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor innocent in critical condition health updates