scorecardresearch

ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു

സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

Actor Indrans mother Gomathi

നടൻ ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒന്‍പത് മക്കളില്‍ മൂന്നാമത്തെ മകനാണ് ഇന്ദ്രന്‍സ്. അച്ഛന്‍ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്ന ഗോമതിയെ ഇന്നലെ രോഗം മൂർച്ഛിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അമ്മയുമായി ഏറെ ആത്മബന്ധമുള്ള ഇന്ദ്രൻസ് തന്റെ ഓർമക്കുറിപ്പുകൾ പുസ്തകമായപ്പോൾ അത് സമർപ്പിച്ചത് അമ്മയ്ക്ക് ആയിരുന്നു. അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക് എന്നാണ് പുസ്തകം അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് ഇന്ദ്രൻസ് കുറിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor indrans mother gomathi passes away