scorecardresearch

സ്റ്റാര്‍ ഷെഫിനെ പരിചയപ്പെടുത്തി ഇന്ദ്രജിത്ത്; ചിത്രങ്ങള്‍

മോഹന്‍ലാലിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളാണ് ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്നത്.

Mohanlal, Indrajith, Samyuktha Menon

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരമാണ് പ്രിയ നടന്‍ ഇന്ദ്രജിത്ത്. ആരാധകര്‍ക്കായി പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്തിപ്പോള്‍. മോഹന്‍ലാലിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളാണ് ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്നത്.

വിദേശ രാജ്യത്തു സിനിമാ ചിത്രീകരണത്തിനു പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനും, ഇന്ദ്രജിത്തിനുമൊപ്പം നടി സംയുക്ത മേനോനെയും കാണാം. ‘ സ്റ്റാര്‍ ഷെഫ് ഇന്‍ ആക്ഷന്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തിനു താഴെ ആഹ്ലാദ
പ്രകടനങ്ങളുമായി എത്തിയിട്ടുണ്ട്.

തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്ന മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കു ചില പാചക രീതികള്‍ പറഞ്ഞു കെടുക്കുന്നതു ഏറെ വൈറലായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor indrajith shares photo of mohanlal cooking food with him