മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ് നടൻ ഇന്ദ്രജിത്തും പൂർണിമയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും മക്കളുടെ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. ഇന്ദ്രജിത്ത്- പൂർണിമ ദമ്പതികളുടെ രണ്ടാമത്തെ മകൾ നക്ഷത്രയുടെ ജന്മദിനമാണ് ഇന്ന്. ലോക്ക്ഡൗണിനിടയിലും മകളുടെ പന്ത്രണ്ടാമത്തെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ദ്രജിത്തും പൂർണിമയും.
‘എന്റെ പ്രിയപ്പെട്ട നച്ചുവിന് പിറന്നാൾ ആശംസകൾ. അച്ഛൻ നിന്നെ ഏറെ സ്നേഹിക്കുന്നു,’ നക്ഷത്രയുടെ തലയിൽ ചുംബനം നൽകുന്ന ചിത്രം പങ്കു വച്ചു കൊണ്ട് ഇന്ദ്രജിത്ത് കുറിക്കുന്നു.
മകൾക്ക് ജന്മദിനാശംസകൾ നേർന്ന് പൂർണിമയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. “എന്റെ ബിഗ് ലിറ്റിൽ ഗേള്‍ നച്ചുമ്മയ്ക്ക് പിറന്നാളാശംസകള്‍,” എന്നാണ് പൂർണിമയുടെ ആശംസ.
ഈ ലോകത്തിൽ ഞാനേറെ സ്നേഹിക്കുന്ന ആൾക്ക് ആശംസകൾ എന്നാണ് ചേച്ചി പ്രാർത്ഥന കുറിക്കുന്നത്.

അച്ഛനും അമ്മയും ചേച്ചി പ്രാർത്ഥനയുമെല്ലാം സിനിമയുടെ ലോകത്ത് സജീവമാകുമ്പോൾ നക്ഷത്രയും പിന്നിൽ അല്ല. ടിയാൻ എന്ന ചിത്രത്തിൽ നക്ഷത്ര ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.
Read more: ശോ, സ്റ്റെപ് തെറ്റി; മകൾക്കൊപ്പം നൃത്തം വച്ച് പൂർണിമ, വീഡിയോ