scorecardresearch
Latest News

നടൻ ഹേമന്ത് മേനോൻ വിവാഹിതനായി

Actor Hemanth Menon Marriage Photos: നിലീന നായരാണ് വധു

Hemanth Menon, Hemanth Menon Marriage, Hemanth Menon Marriage Photos, ഹേമന്ത് മേനോന്‍, ചിത്രങ്ങള്‍

നടൻ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീന നായരാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ഫാസിൽ സംവിധാനം ചെയ്ത ‘ലിവിങ് റ്റുഗദർ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹേമന്തിന്റെ സിനിമാ അരങ്ങേറ്റം. തുടർന്ന് കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ഡോക്ടർ ലവ്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ഓർഡിനറി’, ‘പോക്കിരി സൈമൺ’, ‘ചട്ടക്കാരി’, ‘അയാളും ഞാനും തമ്മിൽ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘തെങ്കാശിക്കാറ്റ്’ ആണ് ഹേമന്തിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു ഹേമന്തിന്റെ വിവാഹനിശ്ചയം. ഹേമന്ത് തന്നെയാണ് വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor hemanth menon ties the knot with nilina nair wedding photos videos

Best of Express