Latest News
ഡോക്ടറെ മര്‍ദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്ന് സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
മുട്ടില്‍ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
ജോസഫൈന്റെ പരാമര്‍ശം: പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരങ്ങള്‍ വേണം; ആവശ്യവുമായി ബി.സി.സി.ഐ
51,667 പുതിയ കേസുകള്‍; 6.12 ലക്ഷം പേര്‍ ചികിത്സയില്‍

ബൈക്ക് തരാം, പകരം ഓക്സിജൻ സിലിണ്ടർ തരാമോ? കോവിഡ് രോഗികൾക്കായി കൈനീട്ടി താരം

ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയ തന്റെ റോയൽ എൻഫീൽഡ് ബൈക്കാണ് താരം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്

Harshvardhan Rane, Harshvardhan Rane royal enfield, Harshvardhan Rane bike sell

കോവിഡ് രൂക്ഷമായതോടെ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുകയാണ്. വേണ്ടത്ര ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രികളിൽ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിച്ച വാർത്തകളും ആളുകളെ പരിഭ്രാന്തരാക്കുന്നുണ്ട്.

രാജ്യം കടന്നുപോവുന്ന ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ തന്നാലാവുന്നത് ചെയ്യുകയാണ് ബോളിവുഡ് താരം ഹർഷവർധൻ റാണെ. തന്റെ ബൈക്ക് കിട്ടുന്ന പണം ഓക്സിജൻ വാങ്ങാനായി നൽകാനാണ് താരത്തിന്റെ തീരുമാനം. തന്റെ ബൈക്ക് വാങ്ങി പകരം കുറച്ച് ഓക്സിജൻ കോൺസൻട്രേറ്ററുകൾ തരാമോ എന്നാണ് ഹർഷവർധൻ റാണെയുടെ ചോദ്യം. ബൈക്കിന്റെ ചിത്രങ്ങളും ഹർഷവർധൻ റാണെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയ തന്റെ റോയൽ എൻഫീൽഡ് ബൈക്കാണ് ഇതിനായി താരം വിൽക്കാൻ ഒരുങ്ങുന്നത്. “താങ്കൾ എത്രമാത്രം ആ ബൈക്കിനെ സ്നേഹിക്കുന്നു എന്നറിയാം, പക്ഷേ സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച് ഇപ്പോൾ ചെയ്യുന്ന ഈ ത്യാഗം കയ്യടി അർഹിക്കുന്നുണ്ട്,” എന്നാണ് ആരാധകർ കുറിക്കുന്നത്.

‘തകീത തകീത’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഹർഷവർധൻ റാണെയുടെ അരേങ്ങേറ്റം. ഒമ്പതോളം തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് ‘സനം തേരി കസം’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചത്. പൽതാൻ, തയ്ഷ്, ഫിദ, പ്രേമ ഇഷ്ഖ് കാതൽ, അനാമിക തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്.

Read more: രണ്ടു മാസമുള്ളപ്പോഴാണ് മകന് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor harshvardhan rane sell motorbike to buy oxygen and help covid patients

Next Story
വിവാദങ്ങളുടെ ഉറ്റതോഴി; ഈ താരത്തെ മനസ്സിലായോ?kangana ranaut, kangana ranaut childhood photo, കങ്കണ റണാവത്ത്, kangana ranaut twitter, kangana ranaut koo, koo app, kangana koo app, kangana twitter, koo app kangana ranaut
The moderation of comments is automated and not cleared manually by malayalam.indianexpress.com