സിനിമ മേഖലയിലെ താരങ്ങള്‍ പല വിഷയങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുക പതിവാണ്. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോടു മോശമായി സംസാരിച്ചു എന്ന പരാതിയെ തുടര്‍ന്ന് ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയിരുന്നു. ഇതിനെപ്പറ്റിയുളള അഭിപ്രായം മമ്മൂട്ടിയോടും കഴിഞ്ഞ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചോദിക്കുകയുമുണ്ടായി. ‘ തൊഴില്‍ നിഷേധം തെറ്റാണ്, ആരുടെയും അന്നം മുട്ടിക്കരുത് ‘ എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്.
മമ്മൂട്ടിയുടെ ഈ അഭിപ്രായത്തെ അനുകൂലിച്ചും എതിര്‍ത്തു അനവധി പേര്‍ രംഗത്തു വന്നിരുന്നു. നടന്‍ ഹരിഷ് പേരാടിയും തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ്.
“രജനികാന്തും,കമലഹാസനും,ചിരഞ്ജീവിയും,മമ്മൂട്ടിയും,മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് …യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പോലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലോക്ഷേനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അത്ഭുതം കൊണ്ടതാണ് …തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്..അങ്ങോട്ടും..ഇങ്ങോട്ടും…മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം” എന്നാണ് ഹരീഷ് തന്റെ സോഷ്യല്‍ മീഡിയ പ്രോഫൈലില്‍ കുറിച്ചത്.
ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിലക്കിനു കാരണമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. പിന്നീട് ശ്രീനാഥ് ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് അവതാരക പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു