/indian-express-malayalam/media/media_files/uploads/2020/05/Gokulan-Jayasurya.jpg)
കോവിഡ് കാലത്ത് മലയാളസിനിമാലോകത്ത് നിന്ന് മറ്റൊരു വിവാഹം കൂടി. നടൻ ഗോകുലൻ ആണ് വരൻ. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഗോകുലനും ധന്യയും തമ്മിലുള്ള വിവാഹം. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ് ധന്യ. ലോക്ക്‌ഡൗൺ കാലത്ത് സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഗോകുലനും ഭാര്യയ്ക്കും വിവാഹാശംസകൾ നേരുകയാണ് നടൻ ജയസൂര്യ. എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു എന്നാണ് ജയസൂര്യ കുറിച്ചത്. ജയസൂര്യ നായകനായി എത്തിയ 'പുണ്യാളന്‍ അഗര്‍ബത്തീസ്' എന്ന ചിത്രത്തിലെ ഗോകുലന്റെ 'ജിംബ്രൂട്ടൻ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
View this post on Instagram"എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു "
A post shared by actor jayasurya (@actor_jayasurya) on
കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം തുടങ്ങിയ ഗോകുലൻ പിന്നീട് ആമേൻ, പുണ്യാളന്‍ അഗര്‍ബത്തീസ്, സപ്തമശ്രീ തസ്കര, ഇടി,പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിൽ നിന്നുമാണ് ഗോകുലൻ സിനിമയിലേക്ക് എത്തുന്നത്. 'ആമേൻ' എന്ന ചിത്രത്തിൽ തെങ്ങിൻമുകളിലിരുന്ന് കുമരങ്കരിക്കാരെ നോക്കി രസികൻ കമന്റുകൾ പറയുന്ന തെങ്ങുകയറ്റക്കാരന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
Read more: നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി
ലോക്ക്‌ഡൗൺ കാലത്തു തന്നെയായിരുന്നു 'കമ്മട്ടിപാടം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്റെയും വിവാഹം. മരട് സ്വദേശിയായ അഞ്ജലിയെയാണ് മണികണ്ഠൻ വിവാഹം കഴിച്ചത്. ലോക്ക്‌ഡൗൺ കാലത്തെ വിവാഹവിശേഷങ്ങൾ മണികണ്ഠനും അഞ്ജലിയും ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു.
ലൈവ് വീഡിയോ കാണാം:
Read more: എന്റെ ആശാൻ; രാജീവ് രവി നൽകിയ പ്രിയപ്പെട്ട വിവാഹ സമ്മാനത്തെ കുറിച്ച് മണികണ്‌ഠൻ ആചാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.