മുംബൈ: വെബ്സൈറ്റിൽ പോണ് വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്ത കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് നടി വന്ദന തിവാരിയെ (ഗെഹന വശിഷ്ഠ് ) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
“ഒരു വെബ്സൈറ്റിൽ പോണ് വീഡിയോകൾ ചിത്രീകരിച്ച് അപ്ലോഡ് ചെയ്ത കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് നടി ഗെഹന വശിഷ്ഠിനെ ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെൽ അറസ്റ്റ് ചെയ്തു. ഇന്ന് മുംബൈയിലെ കോടതിയിൽ ഹാജരാക്കും,” മുംബൈ പൊലീസ് പറഞ്ഞു. 2012 ലെ മിസ്സ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് ഗെഹന.
രാജ്യത്ത് പോണ് വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. വന്ദന തിവാരി പോണ് വീഡിയോ ചിത്രീകരിച്ചുവെന്നും അത് പോണ്‍സൈറ്റുകളില്‍ അപ്ലോഡ് ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്.
ആൾട്ട് ബാലാജിയുടെ വെബ് സീരീസായ ഗാന്ധി ബാത്തിലെ കഥാപാത്രമാണ് ഗെഹനയെ പ്രശസ്തയാക്കിയത്. സ്റ്റാർ പ്ലസ് ടിവി ഷോ ബെഹെയ്നിൽ ഒരു പ്രധാന വേഷം ചെയ്തു. ലഖ്നോയി ഇഷ്ക്, ദാൽ മെൻ കുച്ച് കാലാ ഹായ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.