നടൻ ഫറാസ് ഖാനെ ഗുരുതരാവസ്ഥയിൽ ഐസിയുവേലേക്ക് മാറ്റിയതോടെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സാമ്പത്തിക പിന്തുണ അഭ്യർത്ഥിച്ച് സഹോദരൻ ഫഹ്‌മാൻ ഖാൻ. മെഹന്തി (1998), ദുൽഹൻ ബാനൂ മെയിൻ തെരി (1999), ചന്ദ് ബുജ് ഗയ (2005) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഫറാസ് ഖാൻ. ന്യൂറോളജിക്കൽ ഡിസോർഡർ ബാധിച്ച താരം ഇപ്പോൾ ബെംഗളൂരുവിലെ ഒരു ആശുപത്രിയുടെ ഐസിയുവിലാണ്. അദ്ദേഹത്തിന്റെ സഹോദരൻ ഫഹ്‌മാൻ ഖാൻ നടന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഫണ്ട് റൈസിങ് പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

കുടുംബത്തിന് 25 ലക്ഷം രൂപ ആവശ്യമാണെന്ന് ഫഹ്‌മാൻ ഖാൻ പറഞ്ഞു. “ഫറാസ് സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരു അവസരമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് ഐസിയുവിൽ ആവശ്യമായ ചികിത്സ ലഭിക്കുകയും വൈദ്യസഹായം ലഭിക്കുകയും ചെയ്താൽ മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളുടെ സഹായത്തോടെയും പിന്തുണയോടെയും മാത്രമേ ഇത് സാധ്യമാകൂ,” അദ്ദേഹം കുറിച്ചു.

ഫറാസ് ഖാന്റെ കുടുംബത്തെ സഹായിച്ച നടിപൂജ ഭട്ട് ചികിത്സയ്ക്കായി സഹായം നൽകുന്നതിനായി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു. “സാധ്യമെങ്കിൽ ദയവായി ഈ കാര്യം ഷെയർ ചെയ്യുകയും സംഭാവന നൽകുകയും ചെയ്യുക. നിങ്ങളിൽ ആർക്കെങ്കിലും അത് കഴിയുമെങ്കിൽ അവരോട് നന്ദിയുണ്ടായിരിക്കും,” പൂജ ഭട്ട് ട്വീറ്റ് ചെയ്തു.

ഫറാസ് ഐസിയുവിൽ അബോധാവസ്ഥയിലാണെന്നും “അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതയിൽ ഏറ്റക്കുറച്ചിലുണ്ടെന്നും” ഫഹ്‌മാൻ ഖാൻ പരാമർശിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിന്, അവർക്ക് 25 ലക്ഷം രൂപ ആവശ്യമാണ്. അത് കണ്ടെത്താൻ പ്രയാസമുള്ള ഒരു വലിയ തുകയാണ്. ഫറാസ് സിനിമകളിൽ പ്രവർത്തിച്ചിട്ട് വർഷങ്ങളായി. 25 ലക്ഷം രൂപ എന്നത് ഒരു വലിയ തുകയാണ്. ഞങ്ങൾക്ക് ലളിതമായ ഒരു ജീവിതമാണ്, ”ഫഹ്‌മാൻ കുറിച്ചു.

Read More: Actor Faraaz Khan in ICU, family seeks financial help

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook