/indian-express-malayalam/media/media_files/2025/12/17/actor-shiju-divorce-2025-12-17-14-23-59.jpg)
ഷിജുവും ഭാര്യ പ്രീതിയും | ഫൊട്ടോ: ഫെയ്സ്ബുക്ക്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ ഷിജു എ.ആർ. താനും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വേർപിരിഞ്ഞ വിവരം ആരാധകരെ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഈ വിവരം വെളിപ്പെടുത്തിയത്. പരസ്പര ബഹുമാനത്തോടെയും പക്വതയോടെയുമാണ് ഈ തീരുമാനമെടുത്തതെന്ന് ഷിജു വ്യക്തമാക്കി.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
"ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വിവരം ഇതിനാൽ അറിയിക്കുന്നു. പരസ്പര ബഹുമാനത്തോടെയും സൗഹാർദ്ദപരമായും പിരിയാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു. വളരെ പക്വതയോടും കൃത്യമായ ധാരണയോടും കൂടിയാണ് ഞങ്ങൾ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത്," എന്ന് ഷിജു കുറിച്ചു.
തങ്ങളുടെ വ്യക്തിജീവിതത്തിലെ ഈ നിർണ്ണായക ഘട്ടത്തിൽ മാധ്യമങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സ്വകാര്യതയെ മാനിക്കണമെന്നും ഷിജു അഭ്യർത്ഥിക്കുന്നുണ്ട്. ഈ വിഷയത്തിൽ അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും തങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കണമെന്നും വ്യക്തിപരമായ പുതിയ പാതകളിലൂടെ മുന്നോട്ട് പോകാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകമനം കവർന്ന താരമാണ് ഷിജു. ബിഗ് ബോസ് മലയാളം സീസൺ 5-ലെ മികച്ച പ്രകടനത്തിലൂടെ വീണ്ടും ശ്രദ്ധേയനായിരുന്നു. പ്രീതി പ്രേമും കലാരംഗത്ത് സജീവമാണ്. വർഷങ്ങൾ നീണ്ട ദാമ്പത്യത്തിന് ശേഷമുള്ള ഇവരുടെ വേർപിരിയൽ വാർത്ത ഏറെ ആശ്ചര്യത്തോടെയാണ് ആരാധകർ കേട്ടത്.
Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര
1996-ൽ പുറത്തിറങ്ങിയ 'മഴവിൽക്കൂടാരം' എന്ന ചിത്രത്തിലൂടെയാണ് ഷിജു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്, തെലുങ്ക് സിനിമാ ലോകത്തുനിന്നും അവസരങ്ങളെത്തി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ഷിജുവിന് ലഭിച്ചിട്ടുണ്ട്. 'ഇഷ്ടം', 'നമ്മൾ', 'വാമനപുരം ബസ് റൂട്ട്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഷിജുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത് 'നീയും ഞാനും' എന്ന ടെലിവിഷൻ പരമ്പരയിലെ രവിവർമ്മൻ എന്ന കഥാപാത്രമാണ്.
Read More: എന്റെ ഹൃദയം നിൻ്റെ കൈകളിൽ സുരക്ഷിതം; ഹൃദയം തൊടുന്ന കുറിപ്പുമായി ജനീലിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us