നടൻ ദുൽഖർ സൽമാൻ അച്ഛനായി. ഫെയ്സ്ബുക്കിലൂടെ ദുൽഖർ തന്നെയാണ് ഈ സന്തോഷ വിവരം ആരാധകരുമായി പങ്കുവച്ചത്. ”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവൾക്കുളളതെന്നും” ദുൽഖർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ദുൽഖറിനും ഭാര്യ അമാലിനും പെൺകുട്ടിയാണ് പിറന്നത്. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.

ദുൽഖറിന്റെ ചിത്രം കോംറേഡ് ഇൻ അമേരിക്ക ഇന്ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷരിൽനിന്നും ലഭിക്കുന്നത്. അതിനാൽത്തന്നെ ഇരട്ടി സന്തോഷമാണ് ദുൽഖറിന് ഇന്ന് കിട്ടിയത്. അമൽ നീരദും ദുൽഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ അജി മാത്യു എന്ന കഥാപാത്രമായാണ് ദുൽഖർ എത്തിയത്.

ഡിസംബർ 2011ലാണ് ദുൽഖറും അമാലും വിവാഹിതരായത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ