എന്റെ അനിയത്തിക്കുട്ടി; സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ​ പങ്കുവച്ച് ദിവ്യ ഉണ്ണി

എന്‍ജിനിയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ് ‘ഡോക്ടര്‍ ലവ്’ (2011) എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തുന്നത്

Divya Unni, ദിവ്യ ഉണ്ണി, Vidya Unni, വിദ്യ ഉണ്ണി, Divya Unni sister, ദിവ്യ ഉണ്ണിയുടെ സഹോദരി, iemalayalam, ഐഇ മലയാളം

മലയാള സിനിമയിൽ തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. ദിവ്യ മാത്രമല്ല, ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണിയും അഭിനയ രംഗത്ത് ഉണ്ടായിരുന്നു. ഇന്ന് അനിയത്തിയ്‌ക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും പുതിയ ചിത്രവുമാണ് ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

എന്‍ജിനിയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ് ‘ഡോക്ടര്‍ ലവ്’ (2011) എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തുന്നത്. ആ വർഷം മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നെങ്കിലും അഭിനയത്തിൽ വിദ്യ അത്ര സജീവമല്ലായിരുന്നു. ഡാൻസർ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്‌ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിരുന്നു. ‘ത്രിജി തേർഡ് ജനറേഷൻ’ എന്നൊരു ചിത്രത്തിലും വിദ്യ അഭിനയിച്ചിരുന്നു. ചില ടെലിവിഷൻ ഷോകളുടെ അവതാരകയായും വിദ്യ ഉണ്ണി പ്രവർത്തിച്ചിരുന്നു.

View this post on Instagram

@divyaaunni Costume designed by @sabarinathnath

A post shared by Vidhya Unni (@vidhyaunnihere) on

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.

Read More: അണിഞ്ഞൊരുങ്ങിയത് അമ്മ, പോസ് ചെയ്യുന്നത് മകളും; ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി

അടുത്തിടെ ഒരു അഭിമുഖത്തിൽ മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവവും ദിവ്യ പങ്കുവച്ചിരുന്നു. “പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.”

“തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ…. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു,” ദിവ്യ ഉണ്ണി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ. അടുത്തിടെ മകളുടെ ചോറൂൺ ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor divya unni shares photo of sister vidya unni

Next Story
സുശാന്തിന് കരുത്തും പിന്തുണയും നൽകിയത് റിയ; ഡോക്ടറുടെ വെളിപ്പെടുത്തൽsushant singh rajput, സുശാന്ത് സിങ് രാജ്പുത്, sushant singh rajput news, റിയ ചക്രവർത്തി, sushant singh rajput case, Ankita Lokhande, സുശാന്ത് സിങ് രജ്‌പുത്, അങ്കിത, sushant singh, sushant singh rajput family, rhea chakraborty, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com