Latest News

അവരെന്നെ വിളിച്ചില്ല, ഞാനൊരു മോശം നടനായതു കൊണ്ടാവാം: പരിഭവത്തോടെ പ്രതാപ് പോത്തൻ

എണ്‍പതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ചിലപ്പോൾ താനൊരു മോശം നടനും സംവിധായകനുമായതാവാം കാരണമെന്നും പ്രതാപ് പോത്തൻ

Pratap Pothen, പ്രതാപ് പോത്തൻ, 80s Reunion 2019, Mohanlal, Prabhu, Nagarjuna, Revathi, Shobana, Suhasini, Sumalatha, Lissie. 80s reunion photos, Mammooty, IE Malayalam

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമാ ലോകം സാക്ഷ്യം വഹിക്കുന്ന ഒരു വലിയ ഇവന്‍റ് ആണ് എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ്‌ ഓഫ് എയിറ്റീസി’ന്റെ കൂടിച്ചേരല്‍.കഴിഞ്ഞ ദിവസം നടന്ന എയ്റ്റീസ് ക്ലബ്ബിന്റെ പത്താമത് കൂടിച്ചേരലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അതിനിടയിൽ, തന്റെ പരിഭവം പ്രകടിപ്പിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ.

എണ്‍പതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ചിലപ്പോൾ താനൊരു മോശം നടനും സംവിധായകനുമായതാവാം കാരണമെന്നും എയ്റ്റീസ് കൂട്ടായ്മയിൽ പങ്കാളിയാവാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ടെന്നും പ്രതാപ് പോത്തൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ബാബു ആന്റണി അടക്കമുള്ള താരങ്ങൾ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഇത്തരമൊരു റീയൂണിയൻ ആരംഭിച്ചത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു. കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറുകയായിരുന്നു.

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്. മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തിയിരുന്നു.

Read more: ഈ ചിത്രത്തില്‍ മമ്മൂക്ക എവിടെ?; മറുപടിയുമായി സുഹാസിനി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor director pratap pothen on 80s reunion 2019 mohanlal suhasini shobhana

Next Story
ജന്മദിനത്തിൽ ശാലിനിക്ക് അജിത് നൽകിയ സർപ്രൈസ്Ajith, അജിത്, Shalini, ശാലിനി, Shalini birthday, ശാലിനിയുടെ പിറന്നാൾ, Happy birthday Shalini, ഹാപ്പി ബർത്ത്ഡേ ശാലിനി, Ajith and Shalini, അജിത്തും ശാലിനിയും, Ajith Shalini, അജിത് ശാലിനി, Ajith surprise party, അജിത് സർപ്രൈസ് പാർട്ടി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com