നടനും സംവിധായകനുമായ ലാലിന്റെ 32-ാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ വാർഷിക ആഘോഷങ്ങളുടെ ചിത്രം പങ്കുവച്ച് ലാൽ എഴുതിയ അടിക്കുറിപ്പ് ഏറെ രസകരമായിരുന്നു. “32ൽ ഒരു പല്ലു പോലും നഷ്ടപ്പെടാതെ വിജയകരമായ 32 വർഷങ്ങൾ,” എന്നാണ് ലാൽ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

 

View this post on Instagram

 

32il oru pallupolum nashttapedaathe vijayakaramaaya 32 varshanghal….

A post shared by LAL (@lal_director) on

ഇതിന് മുമ്പായി വിവാഹ ദിനത്തിലെ ചിത്രവും ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 32 വർഷം മുമ്പുള്ള വിവാഹ ദിനത്തിലെ ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകൾ രസകരമായിരുന്നു. നിങ്ങൾ ഒടുക്കത്തെ ഗ്ലാമർ ആയിരുന്നല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ലാലിന്റെ ‘തെങ്കാശിപ്പട്ടണം’ എന്ന ചിത്രത്തിലെ ഡയലോഗായിരുന്നു അത്.

 

View this post on Instagram

 

32 Years

A post shared by LAL (@lal_director) on

മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാൽ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെയാണ് ശ്രദ്ധപിടിച്ചുപറ്റിയത്. മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്ര സംവിധാനരംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വൻ‌വിജയങ്ങളായിരുന്നു. തുടർന്ന് നിർമാണരംഗത്തും അഭിനയരംഗത്തും ശ്രദ്ധപതിപ്പിച്ച് ലാൽ പടിപടിയായി വളർന്നു. അഭിനേതാവ് എന്ന നിലയിൽ തമിഴ് സിനിമയിലും സജീവസാന്നിധ്യമറിയിച്ചു. മലയാളത്തിൽ ഏറ്റവുമധികം ചലച്ചിത്രസംഘടനകളിൽ അംഗത്വമുള്ള അപൂർവം ചിലരിൽ ഒരാളെന്ന സവിശേഷതയും ലാലിന് സ്വന്തം.

 

View this post on Instagram

 

#malayalamcinema

A post shared by LAL (@lal_director) on

കലാപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് ലാലിന്റെ വരവ്. പിതാവ്‌ പോൾ കൊച്ചിൻ കലാഭവനിലെ തബല അധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ലാൽ പിൽക്കാലത്ത്‌ തബല പഠിക്കുന്നതിന് അവിടെ ചേർന്നു.

 

View this post on Instagram

 

Life in a frame

A post shared by LAL (@lal_director) on

ഫാസിലിന്റെ ‘നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട്’, ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്നീ ചിത്രങ്ങളിൽ സഹസംവിധായകരായാണ്‌ ലാലും കലാഭവനിലെ സഹപ്രവർത്തകനായിരുന്ന സിദ്ദിഖും സിനിമാ രംഗത്ത് എത്തിയത്. തുടർന്ന് ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിന്‌ കഥയെഴുതി. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിന്റെ അണിയറയിലും ഇരുവരും ഉണ്ടായിരുന്നു.

Read Here: ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു: ഫാസില്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook