Live on Facebook: സംവിധായകനും നടനുമായ ജോണി ആന്റണി ഐഇ മലയാളം ഫെയ്‌സ്‌ബുക്ക് ലെെവിൽ എത്തുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് അദ്ദേഹം ലൈവായി മറുപടി പറയും.

 

‘സി ഐ ഡി മൂസ’ എന്ന ദിലീപ് ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ജോണി ആന്റണി തുടര്‍ന്ന് ‘കൊച്ചി രാജാവ്,’ ‘തുറുപ്പ് ഗുലാന്‍,’ ‘ഇന്‍സ്പെക്ടര്‍ ഗരുഡ്,’ ‘സൈക്കിള്‍,’ ‘ഈ പട്ടണത്തില്‍ ഭൂതം,’ ‘മാസ്റ്റര്‍സ്,’ ‘താപ്പാന,’ ‘ഭയ്യ ഭയ്യ,’ ‘തോപ്പില്‍ ജോപ്പന്‍’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തിലേക്കും കടന്ന അദ്ദേഹം ‘ഡ്രാമ,’ ‘തട്ടുംപുറത്ത് അച്യുതന്‍,’ ‘ജോസഫ്‌,’ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന,’ ഗാനഗന്ധര്‍വ്വന്‍,’ ‘വരനെ ആവശ്യമുണ്ട്,’ അയ്യപ്പനും കോശിയും’ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

Read Here: Live on Facebook: ഗായിക ആൻ ആമിയുമായി മുഖാമുഖം, തത്സമയം

ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്

ലോക്ക്‌ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.

നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, റീനു മാത്യൂസ്, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, ജ്യോത്സ്ന, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കൃഷ്ണകുമാർ, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനം, മിഥുൻ രമേശ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.

Read more: ലംബോര്‍ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്‍; വീഡിയോ

ഫേസ്ബുക്ക്‌ ലൈവ് വീഡിയോകള്‍ കാണാം.


Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook