അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘ബാന്ദ്ര’യുടെ തിരക്കിലാണിപ്പോൾ നടൻ ദിലീപ്. വൃശ്ചിക മാസം ആരംഭിച്ചെന്നിരിക്കെ അയ്യപ്പനെ വണങ്ങാൻ സന്നിധാനത്തെത്തിയിരിക്കുകയാണ് താരം. മണ്ഡലമാസം തുടങ്ങി രണ്ടു ദിവസമായതു കൊണ്ടു തന്നെ ഭക്തജന തിരക്ക് ശബരിമലയിലുണ്ട്. ആളുകൾക്കിടയിൽ നിന്ന് പ്രാർത്ഥിക്കുന്ന ദിലീപിൻെറ ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്. അനവധി ആരാധകരും ദീലിപിനൊപ്പം ചിത്രങ്ങൾ പകർത്താൻ എത്തിയിരുന്നു. ദർശനത്തിനു ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവരെ സന്ദർശിച്ച ശേഷമാണ് മടങ്ങിയത്.
ദീലിപിൻെറ പിറന്നാൾ ദിവസമാണ് ‘ബാന്ദ്ര’ എന്ന ചിത്രത്തിൻെറ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തുവിട്ടത്.’രാമലീല’ യ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക തമന്നയാണ്. ചിത്രീകരണം ആരംഭിക്കും മുന്‍പ് തമന്നയും ദിലീപും കൊട്ടാരകര ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്.
വിനയൻ വിഷ്ണു, റാഫി എന്നിവരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പറക്കും പപ്പനാണ്’ ദിലീപിൻെറ മറ്റൊരു പുതിയ ചിത്രം. അഭിനയത്തിൽ മാത്രമല്ല നിർമ്മാണ മേഖലയിലും സജീവമാണ് താരം. ദിലീപ് നിർമ്മിച്ച് സഹോദരൻ അനൂപ് സംവിധാനം ചെയ്ത ‘തട്ടാശ്ശേരി കൂട്ടം’ കഴിഞ്ഞാഴ്ച്ച റിലീസിനെത്തിയിരുന്നു. അർജുൻ അശോകൻ, വിജയരാഘവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.