ശ്രീനിവാസന്റെ മകനും നടനും സംംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. കോട്ടയം സ്വദേശി അർപിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിൽ 10 ന് കൊച്ചിയിൽ സിനിമാ മേഖലയിൽ നിന്നുളളവർക്കായി വിരുന്ന് ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുകയാണ് അർപ്പിത. ഇരുവരും നേരത്തെ സുഹൃത്തുക്കളാണ്. 10 വർഷം നീണ്ട സൗഹൃദത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.

dhyan sreenivasan, marriage, arpitha

നടൻ നീരജ് മാധവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

സഹോദരനായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ സിനിമയിലെത്തുന്നത്. ക്യാംപസ് ചിത്രമായ ഒരേമുഖമാണ് ധ്യാനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. അഭിനയം മാത്രമല്ല സംവിധാനത്തിലും താരം ഈ വർഷം അരങ്ങേറ്റം കുറിക്കും.

(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ