scorecardresearch

Latest News

നടന്‍ ധ്രുവന്‍ വിവാഹിതനായി; ചിത്രങ്ങൾ

ക്വീനിലെ ബാലു എന്ന കഥാപാത്രമാണ് ധ്രുവനെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാക്കിയത്

Actor Dhruvan, Dhruvan wedding photos, Dhruvan wedding videos

നടൻ ധ്രുവൻ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ചായിരുന്നു വിവാഹം. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ ധ്രുവിന്റെ ഏറ്റവും ശ്രദ്ധേയ വേഷം ക്വീൻ എന്ന ചിത്രത്തിലായിരുന്നു. ക്വീനിലെ ബാലു എന്ന കഥാപാത്രമാണ് ധ്രുവനെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാക്കിയത്.

ലീസാമ്മയുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ധ്രുവൻ അരങ്ങേറ്റം കുറിച്ചത്. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, വലിമൈ, ആറാട്ട് എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. റിലീസിനൊരുങ്ങുന്ന നാന്‍സി റാണി, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും ധ്രുവനുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor dhruvan wedding photos