scorecardresearch

Actor Dharmendra: നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ തുടർചികിത്സ നൽകാൻ കുടുംബം

Actor Dharmendra Discharged From Hospital: രാവിലെ 7.30 ഓടെ ധർമ്മേന്ദ്രയെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രിയിലെ ഡോക്ടർ പ്രതിത് സംദാനി പറഞ്ഞു

Actor Dharmendra Discharged From Hospital: രാവിലെ 7.30 ഓടെ ധർമ്മേന്ദ്രയെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രിയിലെ ഡോക്ടർ പ്രതിത് സംദാനി പറഞ്ഞു

author-image
Entertainment Desk
New Update
Dharmendra

Bollywood Actor Dharmendra Discharged From Hospital

Veteran actor Dharmendra Health Update: മുംബൈ: ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമ്മേന്ദ്രയെ ഡിസ്ചാർജ് ചെയ്തു. ഇന്ന് പുലർച്ചെയോടെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്തിയിൽ നിന്ന് 89 കാരനായ നടൻ മടങ്ങിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 31 നായിരുന്നു നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പതിവ് പരിശോധനയ്ക്കു വേണ്ടിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ധർമ്മേന്ദ്രയുടെ സംഘം പിന്നീട് സ്ഥിരീകരിച്ചിരുന്നു.

Advertisment

രാവിലെ 7.30 ഓടെ ധർമ്മേന്ദ്രയെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രിയിലെ ഡോക്ടർ പ്രതിത് സംദാനി പറഞ്ഞു. വീട്ടിൽ ചികിത്സ നൽകാൻ കുടുംബം തീരുമാനിച്ചുവെന്നും ഇപ്രകാരം ചികിത്സ തുടരുമെന്നും ഡോക്ടർ പറഞ്ഞു.

Also Read: അച്ഛന് കുഴപ്പമൊന്നുമില്ല, സുഖം പ്രാപിച്ചുവരുന്നു; ഇഷ ഡിയോൾ

നേരത്തെ, ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. ഇതിനെതിരെ നടന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾ തിടുക്കം കാട്ടി തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് മകൾ ഇഷ ഡിയോൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. അച്ഛന് കുഴപ്പമൊന്നുമില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അച്ഛൻ പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായുള്ള എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ഇഷ അറിയിച്ചു. 

Also Read: 36 വർഷങ്ങൾക്കിപ്പുറം ആ ഹിറ്റ് ഗാനത്തിനു ചുവടുവച്ച് നാഗാർജുനയും അമലയും, വീഡിയോ

Advertisment

നടി ഹേമമാലിനിയാണ് ധർമ്മേന്ദ്രയുടെ ഭാര്യ. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്. 1960 ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര ബോളിവുഡിൽ സാന്നിധ്യം അറിയിച്ചത്. 'ഡ്രീംഗേള്‍', 'ഷോലെ' 'ധരംവീര്‍' എന്നീ സിനിമകളിലൂടെയാണ് കരിയർ ഉയന്നത്. 

ഷാഹിദ് കപൂറും കൃതി സോനനും അഭിനയിച്ച ' തേരി ബാത്തോം മേ ഐസാ ഉത്സാ ദിയാ' എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. അമിതാഭ് ബച്ചന്‍റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന ' ഇക്കിസ്' ആണ് ഇനി റിലീസാകാനുള്ള ചിത്രം.

Read More: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'

Actor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: