scorecardresearch
Latest News

അശ്ലീല ചിത്രത്തിൽ നിർബന്ധിച്ചു അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ്

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തന്നെ ചതിച്ചെന്നാണ് യുവാവിന്റെ പരാതി

അശ്ലീല ചിത്രത്തിൽ നിർബന്ധിച്ചു അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ്

അശ്ലീല ചിത്രത്തില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. ചിത്രം ദീപാവലി റിലീസ് പ്രഖ്യാപിച്ചതിന്റെ തുടര്‍ന്ന് യുവാവ് പോലീസിൽ പരാതി നല്‍കി. യുവാവ് പരാതി നല്‍കിയതിനു പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തന്നെ ചതിച്ചെന്നാണ് യുവാവിന്റെ പരാതി.

ഒടിടി റിലീസിനായി ചിത്രീകരിച്ച സിനിമ അശ്ലീല ചിത്രമാണെന്നു തന്നോടു പറഞ്ഞിരുന്നില്ലെന്നും കരാര്‍ ഒപ്പിട്ടു കഴിഞ്ഞാണു ഇതു വ്യക്തമാക്കിയതെന്നും യുവാവ് പറഞ്ഞു. ഒരു സീരീസില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്തേയ്ക്കു തന്നെ വിളിപ്പിക്കുകയായിരുന്നു. അഭിനയിക്കില്ലെന്നു പറഞ്ഞപ്പോള്‍ നഷ്ടപരിഹാരമായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നു യുവാവ് പറയുന്നു.

ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ തനിക്കു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും ചിത്രം റിലീസ് ചെയ്താല്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നും യുവാവ് പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor complaints on being forced to act in porn film