scorecardresearch
Latest News

കോടികൾ പ്രതിഫലം വാങ്ങുന്ന നായകൻ; ആരാധികമാരുടെ പ്രിയതാരം

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി 10 ദിവസങ്ങള്‍ കൊണ്ട്‌ 1000 കോടി നേടിയ ചിത്രം ഈ താരത്തിന്റേതാണ്‌.

കോടികൾ പ്രതിഫലം വാങ്ങുന്ന നായകൻ; ആരാധികമാരുടെ പ്രിയതാരം

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളിലൊരാള്‍. രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ട ചിത്രം ‘ ബാഹുബലി’ യിലൂടെ കരിയര്‍ തന്നെ മാറിമറിഞ്ഞ പ്രഭാസിന്റെ ചെറുപ്പക്കാല ചിത്രമാണിത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി 10 ദിവസങ്ങള്‍ കൊണ്ട് 1000 കോടി നേടിയ ചിത്രം പ്രഭാസ് എന്ന നടനു നല്‍കിയ ഉയര്‍ച്ച വളരെ വലുതായിരുന്നു.

2002 ല്‍ പുറത്തിറങ്ങിയ ‘ ഈശ്വര്‍’ എന്ന നാടകത്തിലൂടെയാണ് പ്രഭാസിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വര്‍ഷം, ചത്രപതി, ബുജ്ജിഗാഡു, ബില്ല, ഡാര്‍ലിങ്ങ്, മിസ്റ്റര്‍ പെര്‍ഫക്റ്റ്, മിര്‍ച്ചി എന്നീ ചിത്രങ്ങളിലൂടെ പ്രഭാസ് തെലുങ്കു പ്രേക്ഷകര്‍ക്കു മുന്നിലെത്തി. ബാഹുബലി എന്ന ചിത്രം പ്രഭാസിനു രാജ്യമെങ്ങും ആരാധകരെ നേടിക്കൊടുത്തു. ലോക പ്രശസ്തമായ മാഡം ട്യുസോ മ്യൂസിയത്തില്‍ ഇടം നേടിയ ആദ്യ ദക്ഷിണേന്ത്യന്‍ നടന്റെ മെഴുകു ശില്‍പം പ്രഭാസിന്റെയായിരുന്നു.

Prabhas , Indian Actor, Photo

Prabhas, Indian Actor, Photo

ഓം റൗത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ ആദിപുരുഷ്’ ആണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആമീര്‍ ഖാന്‍, കൃതി സാനോന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രാമായണ കഥയ്ക്കു ചേര്‍ന്നതല്ല ചിത്രത്തിലെ ദൃശ്യങ്ങള്‍ എന്ന അഭിപ്രായമാണ് ആരാധകരില്‍ നിന്നു ഉയരുന്നത്. മത വിഭാഗങ്ങളില്‍ നിന്നു ചിത്രം വിലക്കണം എന്ന പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor childhood throwback photo