scorecardresearch
Latest News

ആറു വയസ്സു മുതല്‍ സിനിമാസ്വാദകര്‍ കണ്ടു തുടങ്ങിയതാണ് ഈ പയ്യനെ

അഭിനയത്തില്‍ മാത്രമല്ല നൃത്തം, അവതരണം, സംവിധാനം, നിര്‍മ്മാണം, ആലാപനം തുടങ്ങിയ മേഖലകളിലും ഈ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ആറു വയസ്സു മുതല്‍ സിനിമാസ്വാദകര്‍ കണ്ടു തുടങ്ങിയതാണ് ഈ പയ്യനെ

സിനിമാസ്വാദകര്‍ക്കു ഏറെ പ്രിയപ്പെട്ട താരം. അഭിനയത്തില്‍ മാത്രമല്ല നൃത്തം, അവതരണം, സംവിധാനം, നിര്‍മ്മാണം, ആലാപനം തുടങ്ങിയ മേഖലകളില്‍ നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉലകനായകന്‍ കമലഹാസന്റെ കുട്ടികാല ചിത്രമാണിത്. 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന കമലഹാസനു ആശംസകളറിയിച്ചു കൊണ്ട് മകള്‍ ശ്രുതി ഹാസന്‍ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘ പിറന്നാള്‍ ആശംസകള്‍ ബാപ്പൂ’ എന്നാണ് ശ്രുതി ചിത്രം ഷെയര്‍ ചെയ്തു കൊണ്ട് കുറിച്ചത്.താരങ്ങളായ സുഹാസിനി, കാളിദാസ്, സംവിധായകന്‍ ശങ്കര്‍ എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

1960 പുറത്തിറങ്ങിയ ‘ കളത്തൂർ കണ്ണമ്മ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് കമലഹാസന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ പ്രെസിഡന്‍ഡിന്റെ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയ ആ ബാലന്‍ പിന്നീട് താന്‍ കൈവച്ച മേഖലയിലൊക്കെ വിസ്മയങ്ങള്‍ തീര്‍ത്തു. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘ അപൂര്‍വ്വ രാഗങ്ങള്‍’ എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയ കമലഹാസന്‍ പിന്നീട് ‘മൂണ്‍ട്രം പിറയ്’, ‘സ്വാതി മുത്യം’, ‘നായകന്‍’, ‘ ഇന്ത്യന്‍’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി. 230 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച കമലഹാസന്‍ സിനിമയില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്മാരിലൊരാളാണ്.

വിശ്വരൂപം, ഹേയ് റാം, വീരുമാണ്ടി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമലഹാസന്‍ മലയാളത്തില്‍ ‘കണ്ണും കരളും’, ‘പ്രതികാരം’, ‘ കന്ന്യാകുമാരി’, വിഷ്ണു വിജയം’, ‘ഞാന്‍ നിന്നെ പ്രേമിക്കുന്നു’, തിരുവോണം’, ‘മറ്റൊരു സീമ’ തുടങ്ങി നാല്‍പതോളം ചിത്രങ്ങളിലൂടെ മലയാള സിനിമയിലും തന്റെ സാന്നിധ്യ അറിയിച്ചു.തന്റെ നിലപാടുകള്‍ വ്യക്തമാക്കിയതു വഴി രാഷ്ട്രീയത്തിലും കമലഹാസന്‍ നിറഞ്ഞു നില്‍ക്കുന്നു.ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘വിക്രം’ ആണ് കമലഹാസന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കമലഹാസന്‍ തന്നെ നിര്‍മ്മിച്ച ചിത്രം 500 കോടിയാണ് നേടിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor childhood photo throwback picture