നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയും സെെക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. വിവാഹ തിയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല. ഏതാനും നാളുകൾക്ക് മുൻപാണ് ചെമ്പൻ വിനോദ് വിവാഹമോചിതനായത്. ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.

Read Also: ‘കർമത്തിൽ വിശ്വസിക്കുക’; ശരണ്യയുടെ ഫെയ്‌സ്‌ബുക്ക് പ്രൊഫെെലിൽ നിറയെ കുഞ്ഞിന്റെ ചിത്രം

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു.

Read Also: ആദ്യം ബുക്ക് ചെയ്‌ത ടിക്കറ്റ് ക്യാൻസൽ ചെയ്‌തു, വീട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഒരു ദിവസം മുൻപേ നാട്ടിലേക്ക് തിരിച്ചു; വഴിയിൽ പതിയിരുന്നത് മരണം

2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്.

ഇന്ന് പുറത്തിറങ്ങിയ അൻവർ റഷീദ് ചിത്രം ‘ട്രാൻസി’ൽ ചെമ്പൻ വിനോദ് അഭിനയിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook