Latest News

കൊറോണ വന്നേയെന്ന് ആർത്തു ചിരിച്ച് നടി; വിമർശനവുമായി സോഷ്യൽ മീഡിയ

വീഡിയോ വിവാദമായതോടെ ചാർമി മാപ്പു പറഞ്ഞു

Charmme Kaur, Charmme Kaur coronavirus, Coronavirus video, Coronavirus TikTok video, Coronavirus tik tok, charmy kaur, charmy kaur coronavirus, ചാർമി കൗർ, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, Indian express malayalam, IE Malayalam

കൊറോണ വൈറസിനെ കുറിച്ചുള്ള നടി ചാർമി കൗറിന്റെ ടിക്‌ടോക് വീഡിയോ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇന്ത്യയിൽ രണ്ട് പുതിയ കൊറോണ കേസുകൾ കൂടി കണ്ടെത്തിയിരിക്കുന്നതിനെ കുറിച്ചായിരുന്നു ചാർമിയുടെ വീഡിയോ. ഡൽഹിയിലും തെലുങ്കാനയിലും ഓരോ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത വിവരം വീഡിയോയിലൂടെ പങ്കുവച്ച ചാർമി ഏറെ സന്തോഷമുള്ള സ്വരത്തിലാണ് ‘കൊറോണ വൈറസ് എത്തി’ എന്ന് പറഞ്ഞത്. ചാർമിയുടെ ഹാസ്യരൂപേണയുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പലരെയും ചൊടിപ്പിക്കുകയും പലരും വീഡിയോയ്ക്ക് എതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

വീഡിയോ വിവാദമായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാർമി. “എല്ലാ കമന്റുകളും അഭിപ്രായങ്ങളും ഞാൻ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. വളരെ സെൻസിറ്റീവ് ആയൊരു വിഷയത്തിൽ ഞാൻ പക്വതയില്ലാതെ പ്രതികരിച്ചു, ഇനി മുതൽ എന്റെ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തും,” ട്വീറ്റിൽ ചാർമി പറയുന്നു.

Read more: ‘പ്രേമം’ സിനിമയുടെ ഓഡിഷനിൽ പരാജയപ്പെട്ട് പുറത്തായ നടി പിന്നീട് സംസ്ഥാന പുരസ്കാരം വരെ നേടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor charmme kaur apologises over offensive coronavirus video

Next Story
പതിനാറു വയതിനിലേ; പഴയകാല ഫോട്ടോ പങ്കുവച്ച് രഞ്ജിനി ജോസ്Ranjini Jose, Singer Ranjini Jose, രഞ്ജിനി ജോസ്, ഗായിക രഞ്ജിനി ജോസ്, Ranjini Jose age, Ranjini Jose photos, Ranjini Jose songs, Ranjini Jose instagram, Indian express malayalam, IE malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com