സിനിമയിൽനിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാൻ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമർപ്പിക്കുമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ. രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലാഖമാരോടുള്ള അവഗണന സഹിക്കാൻ പറ്റുന്നതല്ല. നമ്മുടെ രാജ്യത്ത് മാത്രമാണ് അവർക്ക് ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. അവർക്ക് അർഹിക്കുന്ന പരിഗണനയോ, ശമ്പളമോ നൽകുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനിൽപ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്സുമാരുടെ സമരത്തിനെ താൻ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും ബിനീഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ 10വർഷമായി സിനിമാരംഗത്ത് ബിനീഷുണ്ട്. പതിനഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പോക്കിരി രാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, പാസഞ്ചർ തുടങ്ങിയവ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇളയദളപതി വിജയ് നായകനായ തെറി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ബിനീഷ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ബിനീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എനിക്ക് സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാൻ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമർപ്പിക്കുന്നു.. എന്റെ പിതാവിന്റെ മരണ സമയത്തും അദ്ദേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം ഞാൻ നേരിൽ കണ്ടതാണ്. രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങൾ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലാഖമാരോടുള്ള അവഗണന സഹിക്കാൻ പറ്റുന്നതല്ല. നമ്മുടെ രാജ്യത്ത് മാത്രമാണ് അവർക്ക് ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. അവർക്ക് അർഹിക്കുന്ന പരിഗണനയോ, ശമ്പളമോ നൽകുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനിൽപ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്സുമാരുടെ സമരത്തിനെ ഞാൻ പൂർണ്ണമായും പിന്തുണക്കുന്നു…
സത്യം ജയിക്കട്ടെ..
നീതി പുലരട്ടെ..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ