/indian-express-malayalam/media/media_files/uploads/2023/10/biju-pappan.jpg)
മഴയില്‍ മുങ്ങി നടന്‍ ബിജു പപ്പന്‍റെ വസതി
തിരുവനന്തപുരത്ത് ഇന്നലെ രാത്രി തോരാതെ പെയ്ത മഴയില്‍ മുങ്ങി നടന്‍ ബിജു പപ്പന്റെ കണ്ണമ്മൂലയിലുള്ള വസതി. രാത്രി വൈകി ആളുകള്‍ വന്നു വിളിച്ചപ്പോഴാണ് വെള്ളം കയറിയ വിവരം അറിഞ്ഞത് എന്ന് ബിജു പപ്പന്‍ പറഞ്ഞു. മുട്ടോളം വെള്ളം നിറഞ്ഞിട്ടുണ്ട് വീട്ടില്‍. ബിജു പപ്പനും ഭാര്യയും മക്കളും ഭാര്യയുടെ അച്ഛനുമാണ് ഈ വീട്ടില്‍ ഉള്ളത്.
'രാത്രി ഒരു മണിയായപ്പോഴാണ് സംഭവം. നാട്ടുകാര്‍ വന്നു തട്ടി വിളിച്ചപ്പോഴാണ് അറിയുന്നത്. ആ സമയത്ത് കുറച്ചു സാധനങ്ങളൊക്കെ എടുത്തു മാറ്റി വയ്ക്കനോക്കെ കഴിഞ്ഞു. പക്ഷേ അകത്ത് മൊത്തം വെള്ളമാണ്. നമുക്ക് മാത്രമല്ല, ഈ പ്രദേശത്തുള്ള ഇഷ്ടം പോലെ ആളുകള്‍ ഇത് അനുഭവിക്കുകയാണ്. അകത്ത് മുഴുവന്‍ വെള്ളമാണ്,' ബിജു പപ്പന്‍ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കണ്ണന്മൂല, അഞ്ചുതെങ്ങ്, പുത്തൻപാലം,കഴക്കൂട്ടം, വെള്ളായണി, പോത്തൻകോട് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. 45 പേരെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിട്ടുണ്ട്. ബാലരാമപുരം–നെയ്യാറ്റിൻകര ഹൈവേ, നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും വെള്ളം കയറി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.